സിനിമാ അവാര്*ഡ് ജൂറിയുടെ തീരുമാനങ്ങള്* വിവാദമാക്കുന്നത് കിട്ടാക്കൊതി കൊണ്ടാണെന്ന് നടന്* മമ്മൂട്ടി പറഞ്ഞു. ജൂറിയുടെ തീരുമാനത്തെക്കുറിച്ച്* വിവാദവും ആക്ഷേപവും ഉണ്ടാക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും മമ്മൂട്ടി പറഞ്ഞു. മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാര്*ഡുകള്* നേടിയ സലിംകുമാറിനെ ആദരിക്കുന്നതിനായി എറണാകുളം മഹാരാജാസ്* കോളജ്* പൂര്*വ വിദ്യാര്*ഥി സംഘടന ഒരുക്കിയ ചടങ്ങ്* ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.

ഹാസ്യ താരമായ സലിം കുമാറിന് അവാര്*ഡ്* ലഭിച്ചത് പ്രത്യേകതയുള്ള കാര്യമാണെന്ന് പലരും പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. മുമ്പ് ദേശീയ അവാര്*ഡ്* ലഭിച്ച ബാലന്* കെ നായര്*, ഭരത്* ഗോപി എന്നിവര്* സ്ഥിരം നായകവേഷം ചെയ്യുന്നവരായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സലിംകുമാറിന്* അര്*ഹിച്ച അവാര്*ഡാണിതെന്നും മമ്മൂട്ടി പറഞ്ഞു.

മലയാളത്തിലെ നടന്*മാരെല്ലാം കഴിവുള്ളവരാണ്, അവര്*ക്ക് പിടിച്ചു നില്*ക്കാന്* പ്രേക്ഷകന്റെ ഗ്രൂപ്പ് മാത്രം മതിയെന്നും മമ്മൂട്ടി പറഞ്ഞു.

തന്റെ കഷ്*ടപ്പാടുകള്*ക്കിടയിലൂടെ കടന്ന് രാജ്യത്തെ മികച്ച നടന്*വരെയായ കഥ നര്*മത്തില്* കലര്*ത്തി സലിംകുമാര്* പങ്കുവച്ചു. മമ്മൂട്ടി ജ്യേഷ്*ഠസഹോദരനാണെന്നും തനിക്ക് ഉപദേശങ്ങളും നിര്*ദേശങ്ങളും നല്*കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു*. എല്ലാ രംഗങ്ങളിലും പ്രോത്സാഹിപ്പിക്കാറുണ്ടെന്നും സലിംകുമാര്* പറഞ്ഞു.

മഹാരാജാസിന്റെ സന്തതികളാണ് മമ്മൂട്ടിയും താനും. മമ്മൂട്ടിയെ വിമര്*ശിക്കുന്നവര്*ക്ക് താന്* ചുട്ട മറുപടി നല്*കിയിട്ടുണ്ടെന്നും സലിംകുമാര്* പറഞ്ഞു.

Keywords: Film award controversy in because of jealousy,Mammotty,salimkumar,film juri,film award, bharat gopi, balan k nair