മറ്റു യുവനായകരില്* നിന്ന് വ്യത്യസ്തമായി ജയസൂര്യ ഇപ്പോള്* വേറിട്ട റോളുകള്* തേടിയുള്ള അന്വേഷണങ്ങളിലാണ്. കോക്ടെയിലിലെ നെഗറ്റീവ് കഥാപാത്രവും ടി വി ചന്ദ്രന്റെ ശങ്കരനും മോഹനനും എന്ന ചിത്രത്തിലെ പരീക്ഷണങ്ങളുമൊക്കെ അത്തരത്തില്* ഉള്ളതാണ്. ഇപ്പോള്* ജയസൂര്യ മറ്റൊരു സാഹസത്തിനുള്ള പുറപ്പാടിലാണ്. പുതിയ സിനിമയായ അര്*ദ്ധനാരീശ്വരിയില്* നഗ്നനായി ജയസൂര്യ പ്രത്യക്ഷപ്പെടുന്നു. നവാഗതനായ രതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* ഒരു ഹിജഡയുടെ വേഷത്തിലും ജയസൂര്യ അഭിനയിക്കുന്നുണ്ട്.
കേരളത്തില്* നിന്നും മാത്യുവെന്നൊരു യുവാവ് ഹിജഡയാകണമെന്ന ആഗ്രഹത്തോടെ ഹിജഡകള്* കൂട്ടത്തോടെ വസിയ്ക്കുന്ന കര്*ണാടകയിലെ അള്*സൂരിലെത്തുന്നു. അവിടെവെച്ച് മാത്യു ഷണ്ഡീകരണത്തിലൂടെ സന്ധ്യയെന്ന പെണ്ണായി മാറുകയാണ്. പിന്നീട് ഒരു സന്ധ്യ ഒരു പ്രണയത്തില്* വീഴുന്നുണ്ടെങ്കിലും അത് തകരുന്നു. ഇങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെയാണ് അര്*ദ്ധനാരീശ്വരിയിലെ മാത്യുവിനെയും സന്ധ്യയെയും ജയസൂര്യ അവതരിപ്പിയ്ക്കുന്നത്.
ഷണ്ഡീകരണത്തിന്റെ ഭാഗമായി ഹിജഡകളുടെ ആചാരങ്ങള്* ചീത്രീകരിയ്ക്കുന്ന രംഗങ്ങളിലാണ് ജയസൂര്യ നഗ്നനായി അഭിനയിക്കുക. ഇതിനുള്ള തയ്യാറെടുപ്പുകളിലാണ് നടന്*. എം പത്മകുമാര്* സംവിധാനം ചെയ്യുന്ന പാതിരാമണലിന് ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രമായിരിക്കും അര്*ദ്ധനാരീശ്വരി. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്*ത്താവുന്ന വേഷങ്ങളാണ് ഇതിലേത്.