-
ചര്*ച്ച അടിയുടെ വക്കത്ത്, ഗെയ്*ല്* പുറത്ത്!
ഗെയ്*ല്* പ്രശ്നം ചര്*ച്ച ചെയ്യാന്* ചേര്*ന്ന യോഗത്തില്* അടിയല്ലാത്തത് എല്ലാം നടന്നു! വെസ്റ്റിന്*ഡീസ് ക്രിക്കറ്റ് ബോര്*ഡും വെസ്റ്റിന്*ഡീസ് പ്ലേയേഴ്സ് അസോസിയേഷനും തമ്മില്* നടന്ന ചര്*ച്ചയിലാണ് ചൂടന്* രംഗങ്ങള്* അരങ്ങേറിയത്. ഇതോടെ, ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളിലും വെസ്റ്റിന്*ഡീസ് ടീമില്* ഗെയ്*ല്* ഉണ്ടാകില്ല എന്ന് ഏതാണ്ട് ഉറപ്പായി.
യഥാര്*ത്ഥത്തില്*, ചര്*ച്ചയിലൂടെ പ്രശ്നങ്ങള്* പറഞ്ഞു തീര്*ത്ത് ടെസ്റ്റ് ടീമില്* കയറിപ്പറ്റാന്* ഗെയ്*ല്* ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്*ട്ടുകള്*. എന്നാല്*, ഗെയ്*ലിനു വേണ്ടി സംസാരിക്കാനെത്തിയ പ്ലേയേഴ്സ് അസോസിയേഷന്* പ്രസിഡന്റ് ദിനനാഥ് രാംനരൈന്* വെസ്റ്റിന്*ഡീസ് ക്രിക്കറ്റ് ബോര്*ഡ് പ്രതിനിധി ഏണസ്റ്റ് ഹിലാരിയുമായി ചര്*ച്ചയില്* കൊമ്പു കോര്*ത്തു. പലപ്പോഴും രാംനരൈന്* ഹിലാരിയെ കൈയേറ്റം ചെയ്യുമെന്ന് വരെ തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്* മുന്നോട്ട് നീ*ങ്ങിയത്.
ഗെയ്*ല്* ഒരു റേഡിയോ അഭിമുഖത്തില്* ബോര്*ഡിനും പരിശീലകനും ക്യാപ്റ്റനും എതിരെ പരാമര്*ശം നടത്തിയതാണ് നിലവിലുള്ള പ്രശ്നം. ഗെയ്*ലിന്റെ പരാമര്*ശം വ്യക്തിപരമായി കാണണം എന്നാണ് അസോസിയേഷന്* അംഗങ്ങള്* ആവശ്യപ്പെട്ടത്.
ഐപി*എല്ലില്* നിന്ന് കളിക്കാര്*ക്ക് പണം ലഭിക്കുന്നതിന് എതിരല്ല എന്നാണ് ക്രിക്കറ്റ് ബോര്*ഡിന്റെ നിലപാട്. ഗെയ്*ലിനെ കൂടാതെ പൊള്ളാര്*ഡും ബ്രാവോയും ഐപി*എല്ലില്* കളിച്ചിരുന്നു. ഗെയ്*ല്* ഒഴികെയുള്ളവര്* കരാര്* പുതുക്കാത്തതിനെ കുറിച്ച് ബോര്*ഡുമായി ചര്*ച്ച ചെയ്തിരുന്നു. എന്നാല്*, ഗെയ്*ല്* തികച്ചും ധിക്കാരപരമായാണ് പെരുമാറിയത് എന്നും ബോര്*ഡ് അംഗങ്ങള്* ആരോപിക്കുന്നു.
എന്തായാലും, കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം നടന്ന ചര്*ച്ചയില്* ഫലമൊന്നും ഉണ്ടായില്ല എന്നാണ് സൂചനകള്*. ഗെയ്*ല്* പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഉടന്* പ്രതികരണം നടത്തിയതുമില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks