ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്* ഇന്ത്യക്കെതിരെ വെസ്റ്റിന്**ഡീസിന് ജയം. ഇന്ത്യ ഉയര്*ത്തിയ 252 റണ്*സിന്റെ വിജയലക്*ഷ്യം വെസ്റ്റിന്**ഡീസ് ഒമ്പത് പന്ത് ശേഷിക്കേ മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഏഴ് ഓവറില്* രണ്ടിന് 21 എന്ന നിലയില്* തകര്*ച്ചയിലായിരുന്ന ഇന്ത്യയെ മനോജ് തിവാരി വേഗത്തില്* സ്കോര്* ചെയ്ത് കരകയറ്റുകയായിരുന്നു. 22 പന്തില്* ഒരു ബൗണ്ടറിയും ഒരു സിക്*സറും കണ്ടെത്തിയ തിവാരി 22 റണ്*സ് നേടി. പിന്നീട് വിരാട് കോ*ഹ്*ലിയും രോഹിത് ശര്*മ്മയും ഒത്തുചേര്*ന്നപ്പോള്* ഇന്ത്യ കരുത്തോടെ മുന്നോട്ട് നീങ്ങി. ഇരുവരും ചേര്*ന്ന് നാലാം വിക്കറ്റില്* 110 റണ്*സ് എടുത്തു. സെഞ്ച്വറിക്ക് ഏഴ് റണ്*സ് അകലെ വച്ച് കോ*ഹ്*ലി റണ്ണൌട്ടാവുകയായിരുന്നു. 103 പന്തില്* 10 ബൗണ്ടറികളോടെ 93 റണ്*സാണ് കോഹ്*ലി എടുത്തത്. രോഹിത് ശര്*മ്മ 57 റണ്*സെടുത്തു. മറ്റുള്ളവര്*ക്ക് കാര്യമായി തിളങ്ങാനായില്ല. 47.3 ഓവറില്* ഇന്ത്യ 251 റണ്*സിന് പുറത്താകുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിന്**ഡീസിന് വേണ്ടി തിളങ്ങിയത് സര്*വനും ബ്രാവോയുമായിരുന്നു. സര്*വന്* 75ഉം ബ്രാവോ 86ഉം റണ്*സ് ആണ് എടുത്തത്. 75 റണ്*സെടുത്ത സര്*വന്* പരുക്കേറ്റ് മടങ്ങിയപ്പോള്* ബ്രാവോയെ മിശ്രയുടെ പന്തില്* പാര്*ഥിവ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. വെസ്റ്റിന്*ഡീസിനെ വിജയപാതയിലെത്തിച്ച ശേഷമാ*ണ് ബ്രാവോ മടങ്ങിയത്. പിന്നീട് സാമുവല്*സും(28) പൊള്ളാര്*ഡും(24) ചേര്*ന്ന് ജോലി പൂര്*ത്തിയാക്കി.

അഞ്ച് മത്സരങ്ങളുള്ള ഏകദിനപരമ്പര ആദ്യ മൂന്ന് കളികളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു.