രതിനിര്*വേദം തീയേറ്ററുകള്* നിറഞ്ഞോടുന്നതിനിടെ നടി ശ്വേതാ മേനോന് മാംഗല്യം. തൃശൂര്* സ്വദേശിയും എഡില്*വൈസ്* എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ്* പ്രസിഡന്റുമായ ശ്രീവത്സന്* മേനോന്* ആണ് ശ്വേതയുടെ കഴുത്തില്* താലി ചാര്*ത്തിയത്. മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്രീവത്സന്* മേനോന്*.
മലപ്പുറം വളാഞ്ചേരിയിലെ ശ്വേതയുടെ തറവാട് വീടിന് സമീപത്തുള്ള ക്ഷേത്രത്തില്* ശനിയാഴ്ച രാവിലെയാണ് വിവാഹചടങ്ങുകള്* നടന്നത്. അടുത്ത ബന്ധുക്കള്* മാത്രമാണ് ചടങ്ങില്* പങ്കെടുത്തത്. സിനിമയില്* നിന്ന് ആര്*ക്കും ക്ഷണമുണ്ടായിരുന്നില്ല. നടി ഗീതു മോഹന്*ദാസ് മാത്രമാണ് എത്തിയത്.
ശ്രീവത്സന്* മേനോനുമായി താന്* പ്രണയത്തിലാണെന്ന് ശ്വേത നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. മുമ്പ് ദി വീക്കിന്റെ മുംബൈ ബ്യൂറോ ചീഫ്* ആയിരുന്നു ശ്രീവല്*സന്* മേനോന്*. ഒരു ഫോട്ടോ ഷൂട്ടിനിടെയാണ്* ഇരുവരും പരിചയപ്പെട്ട്. വിവാഹത്തിന് ശേഷം അഭിനയം നിര്*ത്തില്ലെന്ന് ശ്വേത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Keywords: Actress swetha menon gets married,Sreevalsan Menon,Buero Cheef of the Mumbai week, Swetha Menon, Geethu Mohandas, Rathinirvedam, Sreevalsan Menon grandson of great poet Vallathol
Bookmarks