-
സിനിമ തുടങ്ങിയപ്പോള്* സംവിധായകനും നായകന&

സിനിമ ആദ്യം പ്രഖ്യാപിച്ചപ്പോള്* കേട്ട സംവിധായകനും നായകനുമല്ല സിനിമ തുടങ്ങുമ്പോള്*. ഗാലക്*സി ഫിലിംസിന്റെ ബാനറില്* മിലന്* ജലീല്*, ബഷീര്* എന്നിവര്* നിര്*മിക്കുന്ന 'ഉലകം ചുറ്റും വാലിബന്*' എന്ന ചിത്രത്തിലാണ് ഈ സവിശേഷത. മാസങ്ങള്*ക്ക് മുമ്പ് സജി സുരേന്ദ്രന്റെ പേരിലാണ് സിനിമ ആദ്യം പ്രഖ്യാപിക്കുന്നത്. കൃഷ്ണ പൂജപ്പുര രചന നിര്*വഹിക്കുന്ന ചിത്രത്തില്* നായകനായി പൃഥ്വിരാജിന്റെ പേരാണ് കേട്ടത്. എന്നാല്* ഇതിനുശേഷമാണു സജി സുരേന്ദ്രന്റെ 'ഫോര്* ഫ്രണ്ട്സ്' ബോക്സോഫീസില്* വീണത്*. അതോടെ സജി സുരേന്ദ്രന് സിനിമയില്* ഒരു ഗ്യാപ് വന്നു. ഇടയ്ക്ക് താരശ്ശേരി ടു തായ് ലാന്റ് എന്നൊരു ചിത്രം സജി പ്രഖ്യാപിച്ച് പിന്നീട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു
എന്തായാലും അടുത്തിടെ കൊച്ചിയില്* ഉലകം ചുറ്റും വാലിബന്റെ പൂജ നടന്നു. തിരക്കഥ കൃഷ്ണ പൂജപ്പുര തന്നെ. എന്നാല്* നായകന്* പൃഥ്വിരാജോ സംവിധായകന്* സജി സുരേന്ദ്രനോ അല്ല. നായകന്റെ സ്ഥാനത്ത് ജയറാമും, സംവിധായകന്റെ സ്ഥാനത്ത് രാജ്ബാബുവും(ചെസ് ഫെയിം). ഡബിള്* റോളിലാണ് ജയറാം ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ജയശങ്കര്* എന്ന കര്*ഷകനാണ് അതില്* ഒരു കഥാപാത്രം. ചില സാമ്പത്തിക തിരിമറികളെ തുടര്*ന്ന് ജയശങ്കര്* നാടുവിടുകയാണ്. അയാള്*ക്ക് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്. തട്ടിപ്പുകാരന്റെയും അയാളെ പിന്തുടരുന്ന ഒരു പൊലീസ് ഇന്*സ്പെക്ടറുടെയും കഥയാണ് ഉലകം ചുറ്റും വാലിബന്*. പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നത് ബിജു മേനോനാണ്.
മിത്രാ കുര്യനും വന്ദനയും നായികമാരാകുന്ന സിനിമയില്* സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, സലിംകുമാര്*, സുരേഷ് കൃഷ്ണ, സാദിക്ക്, മാമുക്കോയ, ശോഭാ മോഹന്* തുടങ്ങിയവരാണ് മറ്റു താരങ്ങള്*. ആനന്ദക്കുട്ടനാണ് ക്യാമറാമാന്*. കൈതപ്രം ദാമോദരന്* നമ്പൂതിരി, വയലാര്* ശരത്ചന്ദ്രവര്*മ , രാജീവ് ആലുങ്കല്*, ചന്ദ്രശേഖരന്* എങ്ങണ്ടിയൂര്* എന്നിവരുടെ വരികള്*ക്ക് ഈണം പകരുന്നത് മോഹന്* സിത്താരയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks