രഞ്ജന്* പ്രമോദ് ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. മോഹന്*ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാനുള്ള ശ്രമങ്ങള്* നടന്നെങ്കിലും അത് ഫലം കണ്ടില്ല. ഇപ്പോള്* സുരേഷ് ഗോപിയെ നായകനാക്കി ഒരു തിരക്കഥയെഴുതുകയാണ് രഞ്ജന്*. ‘അച്ചായന്*’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോ. എസ് ജനാര്*ദ്ദനന്*.

ക്രിസ്ത്യന്* പച്ഛാത്തലത്തില്* ഒരു കുടുംബചിത്രമാണ് രഞ്ജനും ഡോ. ജനാര്*ദ്ദനനും ചേര്*ന്ന് തയ്യാറാക്കുന്നത്. ഒരു വലിയ ക്രിസ്ത്യന്* കുടുംബത്തിന്*റെ നെടും*തൂണായ അച്ചായനായാണ് സുരേഷ്ഗോപി വേഷമിടുന്നത്. മീരാ വാസുദേവ്, ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.

ഫോട്ടോഗ്രാഫറിനേറ്റ കനത്ത പരാജയത്തിനു ശേഷം സിനിമാ രംഗത്തു നിന്ന് മാറി നിന്ന രഞ്ജന്* ഈ സിനിമയിലൂടെ ഒരു ഉയിര്*ത്തെഴുന്നേല്പിന് ശ്രമിക്കുകയാണ്. ഫോട്ടോഗ്രാഫര്* സംവിധാനം ചെയ്യുന്നതിന് മുന്*പ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്തുക്കളില്* ഒരാളായിരുന്നു രഞ്ജന്* പ്രമോദ്. രണ്ടാം ഭാവം, മീശ മാധവന്*, മനസ്സിനക്കരെ, അച്ചുവിന്*റെ അമ്മ, നരന്* എന്നീ തിരക്കഥകളിലൂടെ വാണിജ്യ സിനിമയുടെ ശക്തനായ വക്താവായി രഞ്ജന്* മാറിയിരുന്നു.

തിരക്കഥകള്* തുടര്*ച്ചയായി വിജയം കണ്ടപ്പോഴാണ് മോഹന്*ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്* എന്ന സിനിമ സംവിധാനം ചെയ്യാന്* രഞ്ജന്* തീരുമാനിച്ചത്. എന്നാല്* ആ തീരുമാനം രഞ്ജന് തിരിച്ചടിയായി. മോഹന്*ലാലിന്*റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിരുന്നു ഫോട്ടോഗ്രാഫര്*.

മഹാസമുദ്രം, സഹസ്രം എന്നീ ചിത്രങ്ങള്*ക്ക് ശേഷം ഡോ. എസ് ജനാര്*ദ്ദനന്* സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അച്ചായന്*’.