സിനിമാലോകത്തെയും പുറത്തെയും തങ്ങളുടെ സുഹൃത്തുക്കള്*ക്കായി ശ്വേതാ മേനോനും ശ്രീവത്സന്* മേനോനും 26ന് ഞായറാഴ്ച തൃശ്ശൂരില്* വിരുന്നൊരുക്കും. ശ്വേതയുടെ മാതാപിതാക്കളായ ടി വി നാരായണന്*കുട്ടിയും ശാരദയും താമസിക്കുന്നത് തൃശ്ശൂരാണ്. തൃശൂര്* മുളങ്കുന്നത്തുകാവ് ക്ഷേത്രത്തിനടുത്തുള്ള കോഞ്ചേരി റോഡിലെ 'സ്മൃതി' എന്ന വീട്ടിലാണ് അവര്* താമസിക്കുന്നത്. ശ്രീവത്സന്* മേനോന്റെ ബന്ധുക്കളും തൃശ്ശൂരാണ്. സുഹൃത്തുക്കള്*ക്കും സിനിമാമേഖലയില്* നിന്നുള്ളവര്*ക്കുമായി പിന്നീട് പാര്*ട്ടി നടത്തുമെന്ന് ശ്വേത നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ പതിനെട്ടിന് മലപ്പുറത്തെ വളാഞ്ചേരിയിലുള്ള ശ്വേതയുടെ അമ്മയുടെ തറവാട്ട് വീടായ വടക്കുംപുറം ഇന്ദിരാസദനില്* വച്ചാണ് ശ്വേതയും ശ്രീവല്*സനും വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കള്* മാത്രമാണ് ചടങ്ങില്* സംബന്ധിച്ചത്.
വള്ളത്തോളിന്റെ ചെറുമകനും മുംബൈയില്* മാധ്യമപ്രവര്*ത്തകനുമായിരുന്ന ശ്രീവത്സന്* മേനോനും ശ്വേതയും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ശ്രീവത്സന്* മേനോന്* ഇപ്പോള്*.
ശ്വേത ഉടന്* തന്നെ തെലുങ്ക്* പടത്തിന്റെ ഷൂട്ടിങ്ങിനു പോകും. വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് ശ്വേത പറഞ്ഞിട്ടുണ്ട്. തമിഴില്* വസന്ത് ബാലയുടെ ചിത്രം, മലയാളത്തില്* സാള്*ട്ട് ആന്*ഡ് പേപ്പര്* എന്നിവയാണു ശ്വേതയുടെ വരാനുള്ള ചിത്രങ്ങള്*. ശ്വേത നായികയായ രതിനിര്*വേദം നല്ല റിപ്പോര്*ട്ടുകള്* ലഭിച്ചു മുന്നേറുകയാണ്.