-
ചാക്കോച്ചന് ഹാഫ് സെഞ്ച്വറി
ചാക്കോച്ചന് ഹാഫ് സെഞ്ച്വറി

നേട്ടത്തിലേയ്*ക്കെത്താന്* ചാക്കോച്ചന്* കാലം കുറച്ചേറെ എടുത്തെങ്കിലും ഇപ്പോള്* അടുത്തകാലത്തായി ചെയ്ത കഥാപാത്രങ്ങള്* നോക്കിയാല്* ചാക്കോച്ചന്റെ കരിയര്*ഗ്രാഫ് പതിയെ വളര്*ച്ചയിലേയ്*ക്കെത്തിയ കാഴ്ചയാണ് കാണാന്* കഴിയുക.
ചാക്കോച്ചന്റെ കരിയറില്* ഹിറ്റുകള്* കുറെ കൂട്ടിനുണ്ട് .പ്രായത്തിന് ഇടപെടാന്* അവസരം കൊടുക്കാത്ത ശരീമുണ്ടായിട്ടും സിനിമയുടെ തറവാട്ടിലെ കുട്ടിയെന്ന പിരഗണനയുണ്ടായിട്ടും ഒരു രണ്ടാം വരവാണ് ചാക്കോച്ചനെ അഭിനയമാണ് എന്റെ മേഖല എന്ന തീരുമാനത്തിലേക്ക് നയിച്ചത്.
ധന്യ എന്ന ചിത്രത്തില്* ബാലതാരമായ് ക്യാമറയ്ക്ക് മുമ്പിലെത്തിയ ചാക്കോച്ചനെ ആരും ഓര്*മ്മിക്കുന്നുണ്ടാവില്ല. വര്*ഷങ്ങള്* പിന്നിട്ട് അനിയത്തി പ്രാവില്* സുധിയായ് വീണ്ടും. സുധിയെ ആരുംമറക്കാനുമിടയില്ല. സിനിമയേയും താരങ്ങളേയും ആ ചുറ്റുപാടുകളും ഏറെ കണ്ടു വളര്*ന്നതുകൊണ്ടുതന്നെ വെള്ളിവെളിച്ചത്തിന്റെ ഭ്രമങ്ങളൊന്നും ചാക്കോച്ചനെ ബാധിച്ചില്ല.
തന്നെതേടി വന്ന കഥാപാത്രങ്ങളെ നോക്കിയും കണ്ടും സ്വീകരിച്ചു. നായക വേഷത്തിനപ്പുറം ശ്രദ്ധേയമായ വേഷങ്ങളും ചാക്കോച്ചന്* ഇഷ്ടപ്പെട്ടു. നക്ഷത്രതാരാട്ട്, മയില്*പീലിക്കാവ്, പിന്നീട് നിറം എന്ന സൂപ്പര്*ഹിറ്റ് ചിത്രം എല്ലാറ്റിലും പ്രതിഭ തെളിയിക്കാന്* ചാക്കോച്ചന് കഴിഞ്ഞിരുന്നു.
പതിയെ മലയാള സിനിമയില്* പുതിയ ചെറുപ്പക്കാര്* വന്നു തുടങ്ങി ചിലര്* പെട്ടെന്ന് മുഖ്യധാര യിലേക്ക് വളര്*ന്നു. തിരക്കുകളില്ലാതെ ബിസിനസ്സുകാര്യങ്ങളും മറ്റുമായി കുറച്ചുകാലം ചാക്കോച്ചനെ കാണാനേയില്ലായിരുന്നു.
Keywords: latest malayalam film news, malayalam actors, Kunchako bobaban, chackochan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks