Results 1 to 1 of 1

Thread: നയന്*സ് നോണ്**വെജ് ഉപേക്ഷിച്ചു, പ്രഭുദേവയÅ“

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default നയന്*സ് നോണ്**വെജ് ഉപേക്ഷിച്ചു, പ്രഭുദേവയÅ“



    നയന്**താര വ്രതത്തിലാണ്. മാംസാഹാരം പൂര്*ണമായും ഉപേക്ഷിച്ചു. വീട്ടില്* നിന്നു കൊണ്ടുവരുന്ന ആഹാരം മാത്രമേ കഴിക്കുന്നുള്ളൂ. പ്രിയകാമുകന്* പ്രഭുദേവയെ കാണാനും നയന്*സ് കൂട്ടാക്കുന്നില്ല. എന്താണ് ഈ മാറ്റത്തിന് കാരണം എന്നല്ലേ? ‘ശ്രീരാമരാജ്യം’ എന്ന തെലുങ്ക് ചിത്രത്തില്* അഭിനയിച്ചുവരികയാണ് നയന്**താര. ചിത്രത്തില്* ‘സീത’യുടെ വേഷത്തിലാണ് നയന്*സ് വേഷമിടുന്നത്.


    രാമപത്നിയായ സീതയായി അഭിനയിക്കുമ്പോള്* അതിനനുസരിച്ചുള്ള ജീവിതചര്യ പാലിക്കണ്ടേ? അതാണ് നയന്*സ് വ്രതം അനുഷ്ടിക്കുന്നത്. ഹൈദരാബാദിലെ ഷൂട്ടിംഗ് സെറ്റില്* വളരെ അടങ്ങിയൊതുങ്ങി കഴിയുകയാണ് നയന്*സ്. ഷൂട്ടിംഗ് കഴിഞ്ഞാല്* നേരെ ഹോട്ടല്* റൂമിലേക്ക്.

    മീഡിയയോടോ, എന്തിന് അടുത്ത സുഹൃത്തുക്കളോടു പോലും നയന്*സ് സംസാരിക്കാന്* തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്*ട്ടുകള്*. നിലവില്* ‘ശ്രീരാമരാജ്യം’ മാത്രമാണ് നയന്*താര വേഷമിടുന്ന സിനിമ.

    ഇതൊരു പക്ഷേ നയന്*സ് അഭിനയിക്കുന്ന അവസാന സിനിമയാകാനും സാധ്യതയുണ്ട്. ചിത്രം പൂര്*ത്തിയായ ശേഷം പ്രഭുദേവയുമായുള്ള വിവാഹം നടക്കുമെന്നാണ് സൂചന. ആദ്യ ഭാര്യയായ റം*ലത്തിന് പ്രഭുദേവ നഷ്ടപരിഹാരമായി 30 കോടി രൂപയുടെ സ്വത്ത് കൈമാറിക്കഴിഞ്ഞു.
    Last edited by rameshxavier; 06-25-2011 at 08:44 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •