-
ഐശ്വര്യയ്ക്ക് റെസ്റ്റ് വേണം; സംവിധായകന്

ഐശ്വര്യ റായി ഗര്*ഭിണിയാണെന്ന വാര്*ത്ത ബച്ചന്* കുടുംബവും ആരാധകരും അഭ്യുദയ കാംക്ഷികളും ഒരു പോലെ ആഘോഷിക്കുമ്പോള്* വിഷമത്തിലായ ചിലര്* ഉണ്ട്. മധുര്* ഭാണ്ടാര്*കറും കൂട്ടരും. ആഷിനെ വളരെ സെക്സിയായി അവതരിപ്പിക്കുന്ന 'ഹീറോയിന്*' എന്ന പ്രസ്റ്റീജ് ചിത്രം സമയത്ത് പൂര്*ത്തിയാക്കാന്* പറ്റുമോ എന്ന ആശങ്കയാണ് കാരണം. അടുത്ത ഫ്രെബ്രുവരിയില്* റിലീസ് ചെയ്യാന്* പാകത്തില്* തുടങ്ങിയ ചിത്രം ഐശ്വര്യയുടെ 'വയ്യായ്ക' മൂലം വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രത്യേക ചികിത്സാമാര്*ഗത്തിലൂടെയാണ് ഐശ്വര്യ ഗര്*ഭിണിയായിട്ടുള്ളതെന്നും അതിനാല്* ബെഡ് റെസ്റ്റ് ആവശ്യമാണെന്നുമാണ് റിപ്പോര്*ട്ടുകള്*.
ഐശ്വര്യ റായ് ഗര്*ഭിണിയായ വിവരം ബിഗ് ബി ബ്ലോഗിലൂടെ അറിയിച്ചതിനു പിന്നാലെ ബിഗ്ബിയുടെ കുടുംബത്തില്* ആഹ്ലാദത്തിന്റെ ദിനങ്ങളാണ്.* അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചവര്*ക്കെല്ലാം അഭിഷേക് ബച്ചന്* നന്ദി പറഞ്ഞു. അഭിഷേകും ഐശ്വര്യയും പേരന്*റിങ്ങിന്റെ ബാലപാഠങ്ങള്* പഠിക്കുകയാണെന്നാണ് റിപ്പോര്*ട്ടുകള്*.
അതിനിടെ, ഐശ്വര്യ റായി ഗര്*ഭിണിയാണെന്ന വാര്*ത്ത പുറത്തുവന്നതോടെ രാജ്യത്തെ ജ്യോതിഷികളെല്ലാം ഐശ്വര്യയുടെ കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോയെന്ന് പ്രവചിക്കുന്ന തിരക്കിലാണ്. പലതരത്തിലുള്ള പ്രവചനങ്ങളാണ് പുറത്തുവരുന്നത്. മാലാഖയെപ്പോലെ സുന്ദരിയായ ഒരു പെണ്*കുഞ്ഞാണ് ഇവര്*ക്ക് ജനിയ്ക്കുകയെന്നാണ് ഒരു കൂട്ടര്*. അതേസമയം ഇരട്ടക്കുട്ടികള്* ജനിയ്ക്കാനാണ് സാധ്യതയെന്നാണ് മറ്റു ചിലര്*. രണ്ടിനും സാധ്യതയുണ്ടെന്നാണ് വേറെ ചിലര്*.
സൗന്ദര്യത്തില്* അമ്മയെ പോലെയും പൊക്കത്തില്* അച്ഛനെ പോലെയുമാകും കുഞ്ഞെന്നും പ്രവചനക്കാര്* പറയുന്നു. മാത്രമല്ല കുഞ്ഞ് അമ്മയെപ്പോലെതന്നെ വലിയ താരമായി മാറും എന്നും പറയുന്നു. എന്നാല്* ഇതിനൊക്കെ പ്രവചനം നടത്തേണ്ട കാര്യമില്ലെന്നാണ് മറ്റൊരു കൂട്ടം യുക്തിവാദികള്* പറയുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks