ശ്രീലങ്കന്* ക്രിക്കറ്റ് താരം ഉപുല്* തരംഗയ്ക്ക് മൂന്നു മാസത്തേയ്ക്ക് വിലക്ക്. ഉത്തേജകമരുന്നു ഉപയോഗിച്ചുവെന്നു കണ്ടെത്തിയതിനെതുടര്*ന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്*സില്* (ഐ സി സി) തരംഗയ്ക്ക് വിലക്കേര്*പ്പെടുത്തിയത്.

മുന്*കാല പ്രാബല്യത്തോടെ മേയ് ഒന്*പതു മുതലാണു വിലക്ക്. ഓഗസ്റ്റ് ഒന്*പതു മുതല്* തരംഗയ്ക്കു വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കളിക്കാം. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ തരംഗ ഉത്തേജകമരുന്ന് ഉപയോഗിച്ചതായിട്ടാണ് കണ്ടെത്തിയത്. ന്യൂസിലാന്*ഡുമായുള്ള ലോകകപ്പ് സെമിഫൈനലിനു ശേഷം നടന്ന പരിശോധനയിലാണു തരംഗ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകള്* ഉപയോഗിച്ചതായി തെളിഞ്ഞത്.

എന്നാല്* തരംഗ ബോധപൂര്*വമല്ല ഉത്തേജകമരുന്ന് ഉപയോഗിച്ചതെന്ന് ഐ സി സി വിലയിരുത്തി. പ്രകടനം മെച്ചപ്പെടുത്താനല്ല തരംഗ മരുന്ന് കഴിച്ചതെന്ന് തെളിഞ്ഞതായി ഐ സി സി വ്യക്തമാക്കി. തോളിന്റെ പരുക്ക് ഭേദമാകാന്* കഴിച്ച മരുന്നില്* ഇവയുണ്ടായിരുന്നത് അറിഞ്ഞില്ലെന്ന തരംഗയുടെ വാദം ഐസിസി അംഗീകരിക്കുകയായിരുന്നു. ഇതിനേതുടര്*ന്നാണ് വിലക്ക് കാലാവധി കുറച്ചത്. ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്*ന്ന് വിലക്ക് വന്നതില്* തരംഗ ആരാധകരോട് ക്ഷമ ചോദിച്ചു.


Tags: Tharanga gets three-month doping ban,Upul Tharanga, ICC