കാറ്റൊന്നു വീശിയാല്* താളം പിടിക്കുന്ന
വയല്* പൂക്കളെ കണ്ടുവോ നീ
എത്ര ശ്രമിച്ചിട്ടും മാഞ്ഞു പോകാത്തൊരു
കതിരണിപാടമിനിയെന്നു കാണും

കണ്ണിനും കാതിനുമുല്* സവമായ്
കൊയ്ത്തുപാട്ടിനിയെന്നു കേള്* ക്കും
ഓര്* മ്മകള്* മാത്രമായ് മാറുന്നൊരീ
കൊയ്ത്തരിവാളിനിയെന്തിനു വേണ്ടി

നേരം ചികയേണ്ടിനി വിത്തു വിതയ്ക്കുവാന്*
കാലം കാക്കേണ്ട കൊയ്ത്തിനിറങ്ങുവാന്*
വിള്യൊന്നും കാക്കാനായ് കാവല്* നില്* ക്കേണ്ട
മഴയൊന്നു പെയ്താല്* നെഞ്ഞു പിടയേണ്ട

കിട്ടിയ പൈസയ്ക്കു വിറ്റൊഴിയുമ്പോള്*
കണ്ണീര്* പൂക്കളെ കാണാത്തതെന്തേ
നേടുവാനാകില്ലൊരു നാളിലും ഈ
സ്വപ്നസുന്ദര സ്നേഹസം ഗീതം