പൊള്ളുന്ന വെയിലിന്റെ പീഡയേറ്റ്
പൊരിയുന്ന പകലിന്റെ കോപമേറ്റ്
ഉരുകുന്നെന്* മേനിയില്* ,ധമനിയില്*,
ചിന്തയില്* കുളിരായി വന്നു നീ,സ്വാന്തനമായി
കാഴ്ച്ചകളിലോക്കെയും നീയായിരുന്നു
പുഴയായി കുളമായി കടലായി കിണറായി
ഹൃദയത്തെ നീ കുളിര്*പ്പിച്ചിരുന്നു
നിന്നെക്കുറിച്ചേറെ പാട്ടുകള്*,കവിതകള്*
തൂലികകളേറെ പടച്ചു വച്ചു

പൂജ്യയാം നിന്നെ. നിന്* വാത്സല്യ-
രൂപത്തെ നീലയില്* ഏറെ വരച്ചു വച്ചു
നീയാണുലകത്തിന്* സ്പന്ദനം,
നിന്റെ കുളിരാണ് ഭൂമിയുടെയോജസ്സും
എല്ലാം നല്*കിയുള്ളോരമൃതേത്തില്* തന്നെ
കുടിലര്* വിഷമേറെയൊഴുക്കി വിട്ടു
മലിനമായോഴുകുന്ന നിന്നെ നോക്കി-നിന്റെ
പ്രിയരാമെഴുത്തുകാര്* മൂക്ക് പൊത്തി
വിങ്ങുന്ന നിന്റെ ഹൃദയത്തെക്കാണുവാന്*
പാപിയാം മനുജന്നു കഴിയാതെ പോയ്*
ഗര്*ഭപാത്രം പോലും കുഴി കുത്തി നിന്റെ
ഓജസ്സ് മുഴുവനും ചോര്*ത്തിക്കളഞ്ഞു
കുന്നുകള്*, മലകളും പര്*വതം പോലുമേ
മണ്ണാക്കി മാറ്റി നിന്നെയതിലിട്ടു മൂടി
ഞങ്ങള്*ക്കായോഴുകിയ അശ്രു പോലും
നിന്റെ രക്തമായിരുന്നെന്നറിയാതെ പോയ്*
ഇന്നിതാ തൂലിക ചലിക്കുന്നില്ല-നിന്റെ
വിരഹം താങ്ങാന്* കഴിയുന്നുമില്ല
വേദനയാല്* നീറുന്നു,ഹൃത്തടം നോവുന്നു
ദാഹത്താല്* തൊണ്ടയാകെ വരളുന്നു
ശേഷിപ്പുകള്* തേടിയലഞ്ഞേറെ
നിരാശമാത്രം നല്*കി നിന്റെ ശ്മശാനങ്ങള്*
മനുഷ്യകുലത്തിന്നടിവേരുകളില്ലതു
നനക്കാനിനിയൊന്നും ബാക്കിയില്ല
കുപ്പിയില്* ബാക്കിയിനിയൊരു തുള്ളി മാത്രം
ഒരു തുള്ളി മാത്രമിനി ബാക്കി നില്*ക്കുന്നു
മരണത്തിലേക്കുള ദൂരം, ഒരു തുള്ളി വെള്ളം!!!




Keywords: malayalam kavithakal, poems, kavithakal