-
എന്നെ അതിശയിപ്പിച്ച ഒരേയൊരു നടന്* മോഹന്*ല

ഇത്രയും കാലത്തെ തന്*റെ സിനിമാജീവിതത്തില്* തന്നെ അതിശയിപ്പിച്ച ഒരേയൊരു നടന്* മോഹന്*ലാലാണെന്ന് പ്രശസ്ത സംവിധായകന്* സിബി മലയില്*. മമ്മൂട്ടി, മുരളി, തിലകന്*, നെടുമുടി വേണു, ജഗതി ശ്രീകുമാര്* തുടങ്ങിയ മഹാരഥന്**മാരെ തന്*റെ ചിത്രങ്ങളില്* അഭിനയിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയില്*. എന്നാല്* തന്നെ വിസ്മയിപ്പിച്ചത് മോഹന്*ലാല്* മാത്രമാണെന്ന് ‘മംഗള’ത്തിന് അനുവദിച്ച അഭിമുഖത്തില്* സിബി മലയില്* തുറന്നുപറയുന്നു.
“ഇത്രയും കാലത്തെ എന്*റെ അനുഭവത്തില്* എന്നെ അതിശയിപ്പിച്ച ഒരേയൊരു നടന്* മോഹന്*ലാലാണ്*. അപാരമായ അഭിനയപാടവമാണ്* അദ്ദേഹം എന്*റെ സിനിമകളിലടക്കം പ്രകടിപ്പിച്ചിട്ടുള്ളത്*. 'കമലദള'ത്തില്* നര്*ത്തകനായി അഭിനയിക്കുമ്പോള്* നൃത്തം പഠിക്കണമെന്ന് ഏറ്റവുമധികം നിര്*ബന്ധം മോഹന്*ലാലിനായിരുന്നു. എന്നാലേ പെര്*ഫെക്*ടാകുകയുള്ളൂ എന്നാണ് ലാല്* പറഞ്ഞത്*. ലാല്*തന്നെയാണ്* നൃത്താധ്യാപകനെ കൊണ്ടുവന്നു കൂടെ താമസിപ്പിച്ചത്*. പുലര്*ച്ചെ നാലിന്* എഴുന്നേറ്റ്* ആറുവരെ പഠനമാണ്*. ഞങ്ങളൊക്കെ എഴുന്നേല്*ക്കുമ്പോഴേക്കും ലാല്* വിയര്*ത്തുകുളിച്ച്* നില്*ക്കുകയായിരിക്കും. ഈയൊരു കഠിനപ്രയത്നം പുതുതലമുറയില്* കാണാനാവുന്നില്ല” - സിബി മലയില്* പറയുന്നു.
ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ധനം, സദയം, മായാമയൂരം, ചെങ്കോല്*, സമ്മര്* ഇന്* ബത്*ലഹേം, ഉസ്താദ്, ദേവദൂതന്*, ഫ്ലാഷ് എന്നിവയാണ് മോഹന്*ലാലും സിബി മലയിലും ഒന്നിച്ച സിനിമകള്*. ഇവയില്* പലതും മലയാളികളുടെ മനസില്* സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.
മമ്മൂട്ടിയും മോഹന്*ലാലും താരസൂര്യന്**മാരാണെന്നും അവര്*ക്കുമുന്നില്* മറ്റുള്ളവര്* നിഷ്പ്രഭരാകുകയാണെന്നും സിബി പറയുന്നു. എന്നാല്* പുതിയ തലമുറയ്ക്ക് ചെയ്യാന്* കഴിയുന്ന വേഷങ്ങള്* അവര്*ക്കായി വിട്ടുനല്*കാന്* മമ്മൂട്ടിയും ലാലും തയ്യാറാകണമെന്നും സിബി പറയുന്നു.
“ഒരുപാടു സിനിമകള്* ചെയ്തുകഴിഞ്ഞാണ്* മമ്മൂട്ടിയും ലാലും സൂപ്പര്*താര പദവിയിലെത്തിയത്*. അതിനവര്* കഠിനാധ്വാനം ചെയ്*തിട്ടുണ്ട്*. അതേസമയം, അവര്* വേഷങ്ങള്* തെരഞ്ഞെടുക്കുന്നതില്* കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. പുതിയ തലമുറയ്*ക്കു ചെയ്യാവുന്ന വേഷങ്ങള്* അവര്*ക്കു വിട്ടുകൊടുക്കണം. അവര്*ക്കുമാത്രം ചെയ്യാവുന്ന വേഷങ്ങള്* ഏറ്റെടുക്കുകയും വേണം. അപ്പോള്* മമ്മൂട്ടിയെയും ലാലിനെയും വച്ച്* നല്ല സിനിമകള്* ഉണ്ടാകുമെന്നതില്* സംശയമില്ല” - സിബി മലയില്* വ്യക്തമാക്കുന്നു.
Keywords: Mohalal is best,Sibi Malayil,mangalam, kireedam, his highnes abdulla,kamaladallam,Mammootty
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks