-
കൃത്രിമ വിഭവങ്ങള്* വേണ്ട
രക്തസമ്മര്*ദമുള്ളവര്* ശീരരഭാരം കര്*ശനമായി നിയന്ത്രിക്കുകയും വിഭവങ്ങളില്* ഏറ്റവും കുറച്ച് ഉപ്പുമാത്രം ഉപയോഗിക്കുകയും ചെയ്യുക. കൊഴുപ്പും പഞ്ചസാരയും അവ ചേര്*ന്ന വിഭവങ്ങളും വേണ്ടെന്നുവെക്കുക. ഇവ ചേര്*ന്ന വിഭവങ്ങള്* വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യാതിരിക്കുകയാണ് അവ ഒഴിവാക്കാനേറ്റവും പ്രായോഗികമായ മാര്*ഗം. കൃത്രിമ ഭക്ഷണസാധനങ്ങള്* ശിശുക്കളുടെ ആഹാരത്തില്*നിന്ന് നിശ്ശേഷം ഒഴിവാക്കുക. പകരം വീട്ടില്* പാകം ചെയ്ത വിഭവങ്ങള്* അവരെ പരിചയപ്പെടുത്തുക. ഹോട്ടലുകളില്* പാകം ചെയ്യുന്ന വിഭവങ്ങളില്* ഭംഗിക്കും രുചിക്കും വേണ്ടി പലതരം ഭക്ഷ്യസങ്കലനങ്ങള്* ചേര്*ക്കാറുണ്ട്. മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ആണ് (അജിനോ മോട്ടോ) അവയിലേറ്റവും പ്രധാനം. അതുകൊണ്ട് അത്തരം വിഭവങ്ങള്* ഉപയോഗിക്കാതിരിക്കുക.
ഹെല്*ത്ത് ഫുഡ്*സ് എന്ന പരസ്യത്തിന്റെ ലേബലില്* വരുന്ന പല ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അംശം കൂടുതലുണ്ടാവും. ബേക്കിങ് സോഡ, സോഡാപ്പൊടി മുതലായവ ഉപയോഗിച്ചുണ്ടാക്കുന്നവയാണ് ഹോട്ടലുകളില്*നിന്നും വാങ്ങുന്ന ചപ്പാത്തി, പൊറോട്ട മുതലായവ. അവയ്ക്ക് മാര്*ദവുമുണ്ടാകാനും രുചി കൂട്ടാനും ധാരാളം കൊഴുപ്പുകള്* ഉപയോഗിക്കുന്നു. ഉപ്പിലിട്ടവ നിശ്ശേഷം ഒഴിവാക്കുക. ചോക്ലേറ്റ് ഡ്രിങ്ക്*സ്, ഐസ്*ക്രീം മുതലായവയില്* സോഡിയം അള്*ജിനേറ്റ് അടങ്ങിയിട്ടുണ്ടാവുമെന്നതിനാല്* അവയും ഒഴിവാക്കുക.
keywords: health tips, fatty food, baking soda, drinks, health drinks, blood pressure, sugar, over weight
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks