- 
	
	
		
		
		
		
			 മമ്മൂട്ടിയുടെ വീട്ടില്‍* നിന്ന് 15 ലക്ഷത്തœ മമ്മൂട്ടിയുടെ വീട്ടില്‍* നിന്ന് 15 ലക്ഷത്തœ
			
				
					 
 ആദായനികുതി  ഉദ്യോഗസ്ഥര്‍* മോഹന്‍*ലാലിന്*റെയും മമ്മൂട്ടിയുടെയും വസതികളില്‍* നടത്തുന്ന  റെയ്ഡ് തുടരുകയാണ്. റെയ്ഡ് മൂന്നു ദിവസം നീണ്ടു നില്*ക്കുമെന്നാണ്  റിപ്പോര്*ട്ടുകള്*. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍*, ഊട്ടി  എന്നിവിടങ്ങളിലായി ഇരുപതോളം കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.  250 ഉദ്യോഗസ്ഥര്‍* റെയ്ഡില്‍* പങ്കെടുക്കുന്നു.
 
 രാജ്യത്ത്  ഇത്രയും വിപുലമായ റെയ്ഡ് അപൂര്*വമാണ്. മോഹന്‍*ലാലും മമ്മൂട്ടിയും രാജ്യം  ആദരിക്കുന്ന താരങ്ങളായതിനാല്‍* കേന്ദ്ര സര്*ക്കാരിന്*റെ അനുമതി ആദായനികുതി  വകുപ്പ് തേടിയിരുന്നു. റെയ്ഡിന് കേന്ദ്ര ധനമന്ത്രാലയത്തിന്*റെ അനുമതി  ലഭിച്ചതായാണ് സൂചന. രണ്ടു താരങ്ങളുടെയും വീടുകളില്‍* നിന്നും ഓഫീസുകളില്‍*  നിന്നും കണക്കില്‍* പെടാത്ത നിക്ഷേപങ്ങളുടെ രേഖകള്‍* കണ്ടെത്തിയതായാണ് സൂചന.
 
 മമ്മൂട്ടിയുടെ  ചെന്നൈയിലെയും കൊച്ചി കടവന്ത്രയിലെയും വീടുകളില്‍* നിന്ന് 15 ലക്ഷം രൂപയുടെ  കറന്*സി കണ്ടെടുത്തിട്ടുണ്ട്. വിവിധ നിക്ഷേപങ്ങളുടെയും പണമിടപാടുകളുടെയും  രേഖകള്‍* പിടിച്ചെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍* രണ്ടു  ലോക്കറുകള്‍* ഇനിയും തുറന്ന് പരിശോധിക്കാനുണ്ട്. ഒരു സിനിമയില്‍*  അഭിനയിക്കുന്നതിന് മമ്മൂട്ടിയുടെ പ്രതിഫലം ഒന്നരക്കോടി  രൂപയാണെന്നുള്ളതിന്*റെ രേഖകള്‍* കണ്ടെത്തിയിട്ടുണ്ട്.
 
 മോഹന്‍*ലാലിന്*റെ  വീട്ടില്‍* നിന്ന് രണ്ട് ആനക്കൊമ്പുകള്‍* പിടിച്ചെടുത്തു. ഇവ വീട്ടില്‍*  സൂക്ഷിക്കാന്‍* വനം വകുപ്പിന്*റെ അനുമതി വേണം. അതിന്*റെ രേഖകള്‍* ലാലിന്*റെ  പക്കലുണ്ടോ എന്നതില്‍* വ്യക്തത ലഭിച്ചിട്ടില്ല. മോഹന്‍*ലാലിന്*റെ വീട്ടില്‍*  രണ്ട് ബയോമെട്രിക് ലോക്കറുകള്‍* ഉള്ളതായി കണ്ടെത്തി. ഇവ മോഹന്‍*ലാലിന്*റെ  സാന്നിധ്യത്തില്‍* പരിശോധിക്കും.
 
 മോഹന്‍*ലാലിന്*റെ  സെക്രട്ടറിയും ആശീര്*വാദ് സിനിമാസ് എന്ന നിര്*മ്മാണക്കമ്പനിയുടെ  അമരക്കാരനുമായ ആന്‍*റണി പെരുമ്പാവൂരിന്*റെ വീട്ടിലും ആദായനികുതി വകുപ്പ്  റെയ്ഡ് നടത്തി. ബ്ലാക്ക് ആയും വൈറ്റ് ആയും താരങ്ങള്‍*ക്ക് പ്രതിഫലം  നല്*കിയതിന്*റെ രേഖകള്‍* അവിടെ നിന്നും പിടിച്ചെടുത്തതായാണ് വിവരം.
 
 മമ്മൂട്ടിയുടെ  ചിത്രങ്ങളുടെ നിര്*മ്മാതാവായ ആന്‍*റോ ജോസഫിന്*റെ വീട്ടിലും ഓഫീസിലും റെയ്ഡ്  നടന്നു. മമ്മൂട്ടി ചെന്നൈയില്‍* നിന്ന് കൊച്ചിയിലെത്തിയിട്ടുണ്ട്. ഒരു തവണ  ആദായനികുതി ഉദ്യോഗസ്ഥര്‍* മമ്മൂട്ടിയെ ചോദ്യം ചെയ്തുകഴിഞ്ഞു. വീണ്ടും  അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
 
 മോഹന്‍*ലാലിനെ  ശനിയാഴ്ച ചോദ്യം ചെയ്യും. ധനുഷ്കോടിയില്‍* ബ്ലെസിയുടെ ‘പ്രണയം’ എന്ന  സിനിമയില്‍* അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹന്‍*ലാലിന് കൊച്ചിയില്‍* വരാന്‍*  നിര്*ദ്ദേശം നല്*കിയിട്ടുണ്ട്. ലാല്‍* ശനിയാഴ്ച കൊച്ചിയിലെത്തും.
 
 
 
 Keywords: IT raids Mammootty & Mohanlal,Blessy , Income tax officials  raided, tax officials,income the superstars,business partners, Antony Perumbavoor ,Anto Joseph,pair of elephant tusks,a bio-metric gadget, businessman K.A. Rauf,dhanushkodi
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks