-
സൂപ്പര്*താരങ്ങള്*ക്ക് അധോലോകബന്ധം?
സൂപ്പര്*താരങ്ങളെ നികുതിവെട്ടിപ്പിനും കള്ളപ്പണനിക്ഷേപത്തിനും സഹായിച്ചത് ദുബായ് കേന്ദ്രീകരിച്ച് പ്രവര്*ത്തിക്കുന്ന ഒരു അധോലോക നായകനാണെന്ന് ഒരു പ്രമുഖ മലയാള ദിനപ്പത്രം റിപ്പോര്*ട്ട് ചെയ്യുന്നു. ദുബായിലെ തീയേറ്റര്* ശൃംഖലകള്* നിയന്ത്രിക്കുന്ന ഗുല്*ഷന്* എന്ന സിനിമാ അധോലോക നേതാവാണെത്രെ ഇത്തരം കാര്യങ്ങളില്* മലയാള സൂപ്പര്*താരങ്ങളെ സഹായിച്ചിരുന്നത്. സാറ്റലൈറ്റ്* എമൗണ്ട്*/ഓവര്*സീസ്* റൈറ്റ്* പ്രതിഫലരീതിയിലാണ് സൂപ്പര്*താരങ്ങള്* പൈസ വെട്ടിച്ചിരുന്നത് എന്നാണ് റിപ്പോര്*ട്ടില്* പറയുന്നത്.
അഭിനയത്തിന്* ഒന്നരക്കോടി രൂപയോളം വാങ്ങിയശേഷം 10 ലക്ഷവും 15 ലക്ഷവും മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്ന് നികുതി രേഖകളില്* എഴുതിച്ചേര്*ക്കുകയാണ് ആദ്യ പടി. ബാക്കി കോടിക്കണക്കിനു രൂപ സാറ്റലൈറ്റ്* എമൗണ്ടായി വിദേശത്തു മാറിയെടുക്കുകയാണ് അടുത്ത പടി. സിനിമയുടെ ഓവര്*സീസ്* റൈറ്റും ഇവര്* കരാര്* ഒപ്പിടുന്ന വേളയില്* എഴുതിയെടുത്തിരുന്നതായി സൂചനയുണ്ട്*. മലയാള സിനിമയില്* ഒരുകോടി രൂപ പ്രതിഫലം പറ്റുന്ന മറ്റൊരു യുവതാരത്തിനും ഈ അധോലോകനായകനുമായി ബന്ധമുണ്ടെന്നും പത്രം റിപ്പോര്*ട്ട് ചെയ്യുന്നു.
ഗുല്*ഷന്റെ അക്കൗണ്ട്* വഴിയാണ്* സാറ്റലൈറ്റ്* എമൗണ്ട്* മാറ്റിയിരുന്നതെന്നാണു വിവരം. എന്നാല്*, ഇക്കാര്യം സ്*ഥിരീകരിച്ചിട്ടില്ല. ഈ റിപ്പോര്*ട്ടില്* പറയുന്ന കാര്യങ്ങള്* ശരിയാണെങ്കില്*, ദേശസ്നേഹമെന്നും അഴിമതിക്കെതിരെ പോരാട്ടമെന്നും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്ന സൂപ്പര്*താരങ്ങള്* സ്വന്തം നാടിനെ തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് സത്യം.
സൂപ്പര്*താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്*ലാലിന്റെയും വസതികളിലും സ്*ഥാപനങ്ങളിലും കേന്ദ്ര ആദായനികുതി വകുപ്പ് നടത്തിയ വ്യാപകറെയ്*ഡ് സിനിമാവൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മലയാളി താരങ്ങളുടെ സ്വത്ത് വിവരങ്ങള്* അന്വേഷിക്കാന്* ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നൊരു റെയ്ഡ് നടത്തിയത് എന്ന് ഇനിയും അറിവായിട്ടില്ല. ചില പരാതികള്* ആദായനികുതി ഉദ്യോഗസ്ഥര്*ക്ക് കിട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
സാമ്പത്തിക ക്രമക്കേടുകള്* പലതും ഉദ്യോഗസ്ഥര്* കണ്ടെത്തിയിട്ടുണ്ട്. ബംഗളുരു, ഊട്ടി, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 20 കേന്ദ്രങ്ങളിലാണ്* ഒരേസമയം റെയ്*ഡ് നടന്നത്*. അഭിനയിക്കുന്നതിനു മാത്രം ഒന്നരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന ഈ സൂപ്പര്*താരങ്ങള്* ആദായനികുതിവകുപ്പിനു നല്*കുന്ന രേഖകളില്* പത്തും പതിനഞ്ചും ലക്ഷങ്ങളാണു പ്രതിഫലമായി കാണിച്ചിരിക്കുന്നതെന്നാണ് അണിയറ വര്*ത്തമാനം.
ഇരുവരെയും ഐടി ഉദ്യോഗസ്ഥര്* പ്രാഥമികമായി ചോദ്യം ചെയ്തുകഴിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരോടും ഇന്*കം ടാക്സ് ഓഫീസിലേക്ക് വരാന്* നിര്*ദേശിച്ചതിനെ തുടര്*ന്നാണ് മമ്മൂട്ടി ക്കൊച്ചിയില്* എത്തിയത്. ഇരുവര്*ക്കും വിദേശത്ത് കള്ളപ്പണം ഉണ്ടെന്ന് സംശയം ഉയര്*ന്നിട്ടുണ്ട്. മമ്മൂട്ടിയും മോഹന്*ലാലും റെയ്*ഡിനോടു സഹകരിക്കുന്നുണ്ടെന്നാണ്* ആദായനികുതിവകുപ്പ്* വൃത്തങ്ങള്* നല്*കുന്ന സൂചന. റെയ്*ഡിനിടെ ഉദ്യോഗസ്*ഥര്* ഇരുവരെയും പലവട്ടം ഫോണില്* ബന്ധപ്പെട്ടു. മോഹന്*ലാലും രണ്ടു ദിവസത്തിനകം കൊച്ചിയിലെത്തും.
വരും ദിവസങ്ങളില്* സൂപ്പര്*താരങ്ങളുടെ ‘നിധി’കളെ പറ്റിയുള്ള കൂടുതല്* വിവരങ്ങള്* അറിവാകും എന്ന് പ്രതീക്ഷിക്കാം.
Keywords: Underworld connection to Super Starts,mammootty, mohanlal,Nidhi,Income Tax raid,satelite amount ,overseas right,gulshan account
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks