-
‘കോ’ മലയാളത്തിനും പറഞ്ഞുതരുന്നത് എന്താണ്
തമിഴകത്ത് ‘കോ’ സമീപകാലത്തെ ഏറ്റവും വലിയ ഹരമായി. ഈ വര്*ഷം തമിഴില്* ഇത്രയും മികച്ച മറ്റൊരു എന്*റര്*ടെയ്നര്* ഉണ്ടായില്ല. കെ വി ആനന്ദ് സംവിധാനം ചെയ്ത് ജീവ നായകനായ ‘കോ’ ശനിയാഴ്ച വിജയകരമായ പ്രദര്*ശനത്തിന്*റെ 100 ദിനം തികച്ചു. ഈ സിനിമയുടെ തിരക്കഥ പഠനവിഷയമാക്കണമെന്നാണ് തമിഴ് സിനിമാലോകത്തെ പ്രമുഖര്* ആവശ്യപ്പെടുന്നത്.
ഒരു കൊമേഴ്സ്യല്* സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ചേര്*ത്ത് വളരെ ബ്രില്യന്*റായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ‘കോ’യുടേത്. മികച്ച ആക്ഷന്* രംഗങ്ങള്*, ഹൃദയസ്പര്*ശിയായ പ്രണയം, ട്രയാംഗിള്* ലവ്, സസ്പെന്*സ് നിറഞ്ഞു നില്*ക്കുന്ന മുഹൂര്*ത്തങ്ങള്*, വളരെ സ്പീഡിലുള്ള കഥ പറച്ചില്*, അപ്രതീക്ഷിതമായ ക്ലൈമാക്സ് ട്വിസ്റ്റ്, മനോഹരമായ ഗാനങ്ങള്* തുടങ്ങിയവയാണ് ‘കോ’യുടെ വിജയം യാഥാര്*ത്ഥ്യമാക്കിയത്.
ഒരു പ്രസ് ഫോട്ടോഗ്രാഫറുടെ സാഹസികവും സംഘര്*ഷഭരിതവുമായ ഔദ്യോഗിക ജീവിതമാണ് ‘കോ’യുടെ പ്രമേയം. ഈ ഒരൊറ്റച്ചിത്രത്തോടെ ജീവ തമിഴത്ത് സൂപ്പര്*താര പരിവേഷത്തിലേക്ക് ഉയരുകയാണ്. നല്ല തിരക്കഥയും, സംവിധായകരുമാണ് സൂപ്പര്*താരങ്ങളെ സൃഷ്ടിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കോ.
ചില ഇംഗ്ലീഷ് സിനിമകളുമായി ‘കോ’യ്ക്ക് സാദൃശ്യം തോന്നാം. എന്നാല്* പ്രചോദനമായി സ്വീകരിക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷ് ചിത്രങ്ങളെപ്പോലും മറികടക്കുന്ന മേക്കിംഗ് സ്റ്റൈലും കഥയില്* വരുത്തിയ പ്രാദേശികവത്കരണവുമെല്ലാം ‘കോ’യെ തീര്*ത്തും ‘ഒറിജിനല്*’ ആക്കി മാറ്റുന്നു. ഇംഗ്ലീഷ് സിനിമ അതേപടി കോപ്പിയടിച്ച് ആളാകുന്ന സിനിമാക്കാരെല്ലാം കോ കാണണം, അതിന്*റെ തിരക്കഥാ രചനാരീതി പഠനവിധേയമാക്കണം.
കഥകള്* വളരെ കുറച്ചേയുള്ളൂ. അത് പറയുന്ന രീതിയാണ് പ്രധാനം. കോ വ്യക്തമാക്കിത്തരുന്നതും അതാണ്. ‘ശുഭ’ എന്ന ഇരട്ട തിരക്കഥാകൃത്തുക്കള്* ‘കോ’യിലൂടെ സാധ്യമാക്കിയ മികവ് മലയാളത്തിലെ ചലച്ചിത്രകാരന്**മാര്*ക്കും പാഠമാണ്. ഒരു മികച്ച കൊമേഴ്സ്യല്* ചിത്രം എങ്ങനെയായിരിക്കണം എന്ന് ഈ സിനിമ മലയാളി സിനിമാക്കാരെയും ഓര്*മ്മിപ്പിക്കുന്നു.
Keywords: Ko – The Grand Success of 2011,tamil film ko,karthika,jeeva,shubha
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks