സൗത്ത് ഇന്ത്യന് നായിക തൃഷ ആദ്യമായി മലയാളസിനിമയില് എത്തുന്നു. പൃ്വിരാജിന്റെ നായികയായിട്ടാണ് അരങ്ങേറ്റം കുറിക്കുന്നത്. ദീപന് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഹീറോ എന്നാണ്. തമിഴ് നടന് ശ്രീകാന്ത് പ്രതിനായകവേഷത്തിലും ചിത്രത്തില് അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ ആദ്യതമിഴ് സിനിമയായ കണ് കണ്ടേ എന്ന ചിത്രത്തില് ശ്രീകാന്ത് നായകനും പൃഥ്വിരാജ് പ്രതിനായകനുമായിരുന്നു. ഇപ്പോള് നേരെ തിരിച്ചും സംഭവിച്ചിരിക്കുന്നു. സിനിമയുടെ തിരക്കഥ രചിക്കുന്നത് വിനോദ് ഗുരുവായൂര് ആണ്. ഛായാഗ്രഹണം ഭരണി കെ. ധരന്. ഗോപി സുന്ദര് സംഗീതസംവിധാനം നിര്വ്വഹിക്കുന്നു. ഷിബു ചക്രവര്ത്തിയും അനില് പനച്ചുരാനും ഗാനങ്ങള് രചിച്ചിരിക്കുന്നു. തലയില് വാസല് വിജയ്, നെടുമുടി വേണു, അരൂണ്, അനില് മുരളി, ഗിന്നസ് പക്രു, കോട്ടയം നസീര് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള് അവതരിപ്പിക്കുന്നത്.

Keywords: latest malayalam film, trisha and prithviraj, prithviraj trisha in new film, trisha in malayalam film,