കമല് ചിത്രം തൊടുപുഴയില് ആരംഭിച്ചു. പന്ത്രണ്ട് കൊല്ലത്തിനുശേഷം ജയറാം അഭിനയിക്കുന്ന കമല് ചിത്രം എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്. കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം ട്രൂലൈന് സിനിമയുടെ ബാനറില് തങ്കച്ചന് ഇമാനുവേല് നിര്മിക്കുന്ന ഈ ചിത്രത്തില് സംവൃത സുനിലാണ് നായിക. ഇന്നസെന്റ്, ജഗതി ശ്രൂുകുമാര്, സലീംകുമാര്, ഹരിശ്രീ അശോകന്, ഇര്ഷാദ്, ജയരാജ് വാര്യര്, ബാലചന്ദ്രന് ചുള്ളിക്കാട്, മജീദ്, ഷാജു, ശശി കലിംഗ, മണികണ്ഠന് പട്ടാമ്പി, ശിവജി ഗുരുവായൂര്, കൃപ, കവിതാനായര്, അനു ഇമ്മാനുവേല്, ബേബി ഷംജ എന്നിവരാണ് മറ്റു താരങ്ങള്. കെ. ഗിരീഷ്കുമാര് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്നിര്വ്വഹിക്കുന്നു.

Keywords: Jayaram new film, new kamal film, jayaram and kamal, Jayaram stills, Jayaram gallery