Results 1 to 1 of 1

Thread: അമല പോള്* ഉരുണ്ടുകളിച്ചു, ഐശ്വര്യ ധനുഷ് പ&

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default അമല പോള്* ഉരുണ്ടുകളിച്ചു, ഐശ്വര്യ ധനുഷ് പ&


    രജനീകാന്തിന്*റെ മകള്* ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ത്രീ’യില്* നിന്ന് അമലാ പോള്* പുറത്ത്. ഡേറ്റിന്*റെ കാര്യത്തില്* അമല പോള്* വ്യക്തതയില്ലായ്മ കാണിച്ചതില്* കലിപൂ*ണ്ട ഐശ്വര്യ ധനുഷ് അമലയെ ഒഴിവാക്കുകയായിരുന്നു.

    ധനുഷിന്*റെ ചിത്രത്തില്* അമല പോള്* നായികയാവുന്ന കാര്യം ഐശ്വര്യ ധനുഷ് കഴിഞ്ഞ ആഴ്ച വാര്*ത്താസമ്മേളനം വിളിച്ചാണ് അറിയിച്ചത്. എന്നാല്* അതിന് ശേഷം അമല പോളിനെ സാക്ഷാല്* രാം ഗോപാല്* വര്*മ വിളിച്ച് താന്* നിര്*മ്മിക്കുന്ന തെലുങ്ക് ചിത്രത്തില്* അഭിനയിക്കാമോ എന്ന് അന്വേഷിച്ചു. തെലുങ്കിലെ യുവ സൂപ്പര്*താരവും നാഗാര്*ജ്ജുനയുടെ മകനുമായ നാഗചൈതന്യ നായകനാകുന്ന ‘ബേജവാഡ റൌഡിലു’ എന്ന ചിത്രത്തിലേക്കാണ് അമല വേണമെന്ന് ആര്* ജി വി താല്*പ്പര്യം പ്രകടിപ്പിച്ചത്.

    മറ്റൊന്നും ആലോചിക്കാതെ അമല പോള്* സമ്മതം മൂളുകയും ചെയ്തു. രാം ഗോപാല്* വര്*മയുടെ സിനിമ ലഭിച്ചതോടെ അമല പോള്* ധനുഷ് ചിത്രത്തിന്*റെ കാര്യം മറന്നതായാണ് റിപ്പോര്*ട്ടുകള്*. ‘ത്രീ’യുടെ ഫോട്ടോ ഷൂട്ടിന് എത്താന്* പോലും അമല തയ്യറായില്ല. ഇതില്* കോപാകുലയായ ഐശ്വര്യ ധനുഷ് തന്*റെ ചിത്രത്തില്* അമലയെ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

    എന്നാല്* അമല പോളിന് മറ്റൊരു വിശദീകരണമുണ്ട്. “സെപ്റ്റംബര്* അവസാനവും ഒക്ടോബര്* മാസത്തിലും ഡേറ്റ് നല്*കാമെന്നാണ് ഐശ്വര്യ ധനുഷിനോട് ഞാന്* പറഞ്ഞിരുന്നത്. എന്നാല്* ധനുഷ് ഫ്രീയാണെന്നും അതിനാല്* ഓഗസ്റ്റിലും സെപ്റ്റംബറിലും പൂര്*ണമായും എന്*റെ ഡേറ്റ് വേണമെന്ന് അവര്* ആവശ്യപ്പെട്ടു. എന്നാല്* ഞാന്* നേരത്തേ കമ്മിറ്റ് ചെയ്ത പ്രൊജക്ട് ഉള്ളതിനാല്* ആ ഡേറ്റുകള്* നല്*കാനാവില്ലെന്ന് ഞാന്* അറിയിച്ചു. എന്*റെ ബുദ്ധിമുട്ട് അവര്*ക്ക് മനസിലാകുകയും ചെയ്തു. പരസ്പരം മനസിലാക്കി ഞാന്* ഒഴിവാകുകയായിരുന്നു” - അമല പറയുന്നു.

    ഷ്രുതി ഹാസനെ നായികയായി ആലോചിച്ച് തുടങ്ങിയ സിനിമയാണ് ‘ത്രീ’. അവര്*ക്ക് ഡേറ്റില്ലാത്തതിനാല്* അമലാ പോളിനെ തീരുമാനിക്കുകയായിരുന്നു. ഇനി അമലയ്ക്ക് പകരം മറ്റൊരു നായികയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഐശ്വര്യ ധനുഷ്.


    Keywords: Amala out of Dhanush's 3,rajanikanth daughter,amalapaul, dhanush,shrutihaasan,new film three,ram gopal varma,nagachaithanya
    Last edited by sherlyk; 08-17-2011 at 10:16 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •