-
കാര്*ത്തി മലയാളക്കരയിലെത്തുന്നു?

പയ്യ എന്ന ചിത്രത്തിലെ പ്രണയമഴയ്ക്കൊപ്പം ചുവടുവച്ച കാര്*ത്തി എന്ന യുവനടന്* കേരളക്കരയില്* സൃഷ്ടിച്ച തരംഗം ചില്ലറയല്ല. പരുത്തിവീരന്*, ഞാന്* മഹാന്* അല്ലൈ എന്നീ ചിത്രങ്ങളും കാര്*ത്തിക്ക് കേരളത്തില്* ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഈയിടെ വിവാഹിതനായ കാര്*ത്തി മലയാള സിനിമയില്* ഒരുകൈ നോക്കാന്* ഒരുങ്ങിയേക്കും എന്നാണ് ഇപ്പോള്* പുറത്തുവരുന്ന വാര്*ത്ത.
മുരുകേഷ് സംവിധാനം ചെയ്യുന്ന ‘അതൊരു മഴക്കാലം‘ എന്ന ചിത്രത്തിലൂടെയാണ് കാര്*ത്തി മലയാളത്തില്* അരങ്ങേറ്റം കുറിയ്ക്കുന്നത് എന്നാണ് സൂചന. സായ്കുമാര്* നായകനാകുന്ന ചിത്രത്തില്* കാര്*ത്തി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. വര്*ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സായ്കുമാര്* നായകവേഷത്തില്* എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ വ്യത്യസ്ഥതയുള്ള കഥാപാത്രമാണ്* സായികുമാറിന്റേത്. ഇറാഖിന്റെ മുന്* പ്രസിഡന്റ്* സദ്ദാം ഹുസൈന്റെ പാചകക്കാരനായിരുന്ന ശിവശങ്കരന്* നായരുടെ വേഷത്തിലാണ് സായികുമാര്* പ്രത്യക്ഷപ്പെടുന്നത്*. സദ്ദാമിനെ അമേരിക്കന്* സൈന്യം വധിച്ച ശേഷം ശിവശങ്കരന്* നായരുടെ ജീവിതത്തില്* സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്*. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മറ്റൊരു മലയാളസിനിമയും കാര്*ത്തിയെ കാത്തിരിക്കുന്നുണ്ട്. മേജര്* രവിയുടെ അസോസിയേറ്റ് സന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Keywords: Karthy in Malayalam film,payya, sayikumar, major ravi, athoru mazhakalam, paruthiveeran, njan mahan allai
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks