- 
	
	
		
		
		
		
			
 വിജയ്, മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍*!
		
		
				
					
					
				
				
					
				
		
			
				
					
ഹിറ്റ്*മേക്കര്‍* ഗൌതം  വാസുദേവ് മേനോനും ഇളയദളപതി വിജയും ഒന്നിക്കുന്നു. ‘യോഹന്*: അധ്യായം  ഒണ്‍**റ്’ എന്നാണ് ചിത്രത്തിന്*റെ പേര്. തൂത്തുക്കുടി  സ്വദേശിയായ ഒരു സാധാരണക്കാരന്* ലോകമെമ്പാടും നെറ്റുവര്‍*ക്കുള്ള ഒരു  ക്രിമിനലായി മാറുന്നതാണ് ചിത്രത്തിന്*റെ കഥ. എല്ലാ രാജ്യങ്ങളിലെയും  പൊലീസിന്*റെ മോസ്റ്റ് വാണ്ടഡായിട്ടുള്ള കുറ്റവാളിയായി അയാള്‍* മാറുന്നു.  വലിയ കുറ്റകൃത്യങ്ങള്‍* ചെയ്തുകൊണ്ട് അയാള്‍* നടത്തുന്ന ലോക സഞ്ചാരമാണ്  ‘യോഹന്*: അധ്യായം ഒണ്‍**റ്’ എന്ന ചിത്രത്തിന്*റെ കഥ. യോഹന്* എന്ന നായക  കഥാപാത്രമായി ഇളയദളപതി അടിച്ചുപൊളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തമിഴ്  സിനിമയ്ക്ക് ഈ ചിത്രം ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ഗൌതം മേനോന്*  ക്യാമ്പ് വ്യക്തമാക്കുന്നത്. ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറായ ‘യോഹന്*:  അധ്യായം ഒണ്‍**റ്’ 2012 ആദ്യം ചിത്രീകരണം ആരംഭിക്കും. ഫോട്ടോണ്‍* കഥാസിന്*റെ  ബാനറില്‍* ഗൌതം മേനോന്* തന്നെയാണ് ചിത്രം നിര്*മ്മിക്കുന്നത്. 
എ  ആര്* റഹ്മാന്* സംഗീതം നല്*കുന്ന ചിത്രത്തിന്*റെ ക്യാമറ മനോജ് പരമഹംസ.  തന്*റെ കരിയറില്‍* ക്വാളിറ്റി സിനിമകള്‍* കൂടുതല്‍* ചെയ്തുകൊണ്ട് ഒരു മാറ്റം  സൃഷ്ടിക്കാനൊരുങ്ങുന്ന വിജയ് ഏറ്റവും കൃത്യമായ ഒരു നീക്കമാണ് ഗൌതം  ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്.
				
			 
			
		 
			
			
			
				
					Last edited by rameshxavier; 08-26-2011 at 05:07 AM.
				
				
			
			
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks