- 
	
	
		
		
		
		
			
 പൃഥ്വിരാജ് ചിരിപ്പിക്കുമോ?
		
		
				
					
					
				
				
					
				
		
			
				
					നടന്* പൃഥ്വിരാജ് ആദ്യമായി  ഒരു കോമഡിചിത്രവുമായി എത്തുകയാണ്. ദീപു കരുണാകരന്* സംവിധാനം ചെയ്യുന്ന തേജാ   ഭായ് ആന്‍*ഡ് ഫാമിലിയിലൂടെയാണ് പൃഥ്വി പ്രേക്ഷകരെ  ചിരിപ്പിക്കാനെത്തുന്നത്. ഉടന്‍* പ്രദര്*ശനത്തിനെത്തുന്ന ഈ  ചിത്രത്തിലൂടെ  കുടുംബപ്രേക്ഷകരുടെ മനസ്സില്‍* സ്ഥാനം നേടിക്കൊടുക്കാമെന്ന പ്രതീക്ഷയിലാണ്  പൃഥ്വിരാജ്.
ഹീറോ  ഇമേജുള്ള ഗൌരവമേറിയ വേഷങ്ങളാണ് പൃഥ്വിക്ക് മുമ്പ് അധികവും ലഭിച്ചിരുന്നത്.  കമലിന്റെ സ്വപ്നക്കൂടിലും   ഷാഫിയുടെ ചോക്ലേറ്റിലുമാണ് പൃഥ്വിക്ക്  കുറച്ചെങ്കിലും കോമഡി അവതരിപ്പിക്കാനുണ്ടായിരുന്നത്.   കുടുംബപ്രേക്ഷകര്‍*ക്കിടയില്* സ്വീകാര്യത ലഭിക്കണമെങ്കില്‍* കോമഡിചിത്രങ്ങളും  ആവശ്യമാണെന്ന് അടുത്തവൃത്തങ്ങള്‍*  ഉപദേശിച്ചതിനെ തുടര്‍*ന്നാണ് പൃഥ്വി  ഇപ്പോള്‍* തേജാ ഭായിയിലൂടെ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയിരിക്കുന്നത്. 
ചിത്രത്തിന്റെ  ആദ്യപകുതിയില്‍* കോമഡി ട്രാക്കിലാണ് കഥ പുരോഗമിക്കുന്നതെങ്കിലും രണ്ടാം  പകുതിയില്‍*  നായകപരിവേഷവും പൃഥ്വിയുടെ കഥാപാത്രത്തിന് കൈവരുന്നുണ്ട്.  അഖിലയാണ് തേജാഭായിലെ നായിക. നെടുമുടി  വേണു, സലീം കുമാര്‍*, ജഗതി, അശോകന്*,  ഇന്ദ്രന്*സ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍*   അഭിനയിക്കുന്നു.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks