ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിനപരമ്പരയില്* വീണ്ടും മഴ കളിച്ചു. ഇന്ത്യ ഉയര്*ത്തിയ 280 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന ഇംഗ്ലണ്ട്* 48.5 ഓവറില്* എട്ടിന്* 270 റണ്*സെടുത്തു നില്*ക്കെയാണ് മഴയെത്തിയത്. ഡക്ക്*വര്*ത്ത്*/ ലൂയിസ്* നിയമപ്രകാരം മത്സരഫലം നിര്*ണ്ണയിച്ചപ്പോള്* സമനില. ഇതോടെ ഇംഗ്ലണ്ട് ഏകദിന പരമ്പരയും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയുടെ തുടക്കം മോശമല്ലാത്തതായിരുന്നു. ഓപ്പണര്*മാരായ പൃഥ്വിവ് പാട്ടേലും രഹാനെയും മികച്ച രീതിയില്* ബാറ്റ് ചെയ്തപ്പോള്* 13 ഓവറില്* വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 64 റണ്*സ് എടുക്കാനായി. എന്നാല്* 13.3 ഓവറില്* ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി. 38 റണ്*സ് എടുത്ത രഹാനെയെ ബ്രോഡ് വിക്കറ്റിന് മുന്നില്* കുരുക്കുകയായിരുന്നു. മൊത്തം സ്കോര്* 70ല്* ആയിരിക്കുമ്പോള്* പാര്*ഥ്വിവ് പട്ടേലിന്റെയും വിക്കറ്റ് നഷ്ടമായി. 27 റണ്*സെടുത്ത പാര്*ഥ്വിവിന്റെയും വിക്കറ്റ് ബ്രോഡിനായിരുന്നു.

വിരാട് കോഹ്*ലിക്ക് 16 റണ്*സ് എടുക്കാനെ ആയുള്ളൂ. 19 റണ്*സ് എടുത്ത് രാഹുല്* ദ്രാവിഡ് പുറത്തായി. കോഹ്*ലിയുടെയും ദ്രാവിഡിന്റെയും വിക്കറ്റുകള്* സ്വാന് ആണ്. എന്നാല്* പിന്നീടാണ് ഇന്ത്യന്* ഇന്നിംഗ്സില്* നിര്*ണ്ണായകമായ കൂട്ടുകെട്ട് ഉണ്ടായത്. അര്*ദ്ധസെഞ്ച്വറി പ്രകടനവുമായി ധോണിയും സുരേഷ് റെയ്നയുമാണ് സ്കോര്* ഉയര്*ത്തിയത്. അവസാന 10 ഓവറില്* 109 റണ്*സാണ്* ഇന്ത്യ നേടിയത്. ധോണി 71 പന്തുകളില്* മൂന്നു സിക്*സറും ആറു ഫോറുമടക്കം 78 റണ്*സുമായി പുറത്താകാതെനിന്നു. 75 പന്തുകളില്* രണ്ട്* സിക്*സറും ഏഴു ഫോറുമടക്കം 84 റണ്*സെടുത്താണ് സുരേഷ് റെയ്ന പുറത്തായത്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 280 റണ്*സെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് രവി ബൊപ്പാരയും (96) ഇയാന്* ബെല്ലുമാണ് (54) മികച്ച പ്രകടനം നടത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്* 61 റണ്*സ് എന്ന നിലയില്* നിന്നാണ് ഇംഗ്ലണ്ടിനെ ബൊപ്പാരയും ബെല്ലും ചേര്*ന്ന് മത്സരത്തിലേക്ക് തിരിച്ചുക്കൊണ്ടുവന്നത്. ഗ്രെയിം സ്വാനെയും ബൊപ്പാരയെയും അടുത്തടുത്തു പുറത്താക്കി മുനാഫ്* പട്ടേല്* ഇന്ത്യക്കു ജയപ്രതീക്ഷ നല്*കിയ ശേഷമാണു മഴയെത്തിയത്*.



Keywords:4th ODI,Match ties, England win series,Ravi Boppare, Ian Bell, grain swan,dhoni, suresh raina,test cricket, cricket news, sports news