-
ഓര്*മ്മകള്*

അനായാസം നീ വാഗ്ദാനം നല്*കി
അതിരുകളെപ്പോലും നീ മറന്നു
എന്നെ നീ ആവേശഭരിതയാക്കി
എന്റെ മനസില്‍* കിനാക്കളെ നിറച്ചു
ഞാന്‍* നീയെന്ന കിനാവള്ളിയില്‍*
പൂത്തു തളിര്*ക്കാന്‍* വെമ്പുന്ന
മുന്തിരിക്കുലകളായി
എന്റെ മനം പുതുപുത്തന്‍*
സൂര്യോദയങ്ങള്‍* ദര്*ശിച്ചു...
അസ്തമയത്തില്‍* നീയാകുന്ന സൂര്യന്റെ
ചെഞ്ചാര്*ത്തുകള്‍* എന്റെ
അധരങ്ങള്‍*ക്കു ശോഭയായി
യുഗങ്ങളിലേക്കു കടന്നു കയറിയപ്പോള്‍*
എന്റെ ഓര്*മ്മകള്*
നിന്റെ വാഗ്ദാനങ്ങള്‍*
എല്ലാം നീ കല്*ത്തുറുങ്കിലടച്ചു
പുതുപ്പുലരിയെ വരവേല്*ക്കാന്‍*
ഒരുങ്ങാത്ത മനസുമായ്
ഞാനിതാ യാത്രക്കൊരുങ്ങുന്നു
എന്നെത്തഴുകിപ്പൊയ പുലരിയുടെ ഓര്*മ്മകളുമായ്...
Keywords: ormakal,kavithakal,malayalam poems,poems, love poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks