ഹസ്ബന്*ഡ്സ് മലേഷ്യയിലേക്ക് യാത്രപോയതും പിന്നീടുണ്ടായ രസകരമായ സംഭവങ്ങളും നമ്മള്* കണ്ടുകഴിഞ്ഞു - ‘ഹാപ്പി ഹസ്ബന്*ഡ്സ്’ എന്ന സിനിമയില്*. ഹിറ്റുകള്* അപൂര്*വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്* കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്*ഡ്സ്’. സജി സുരേന്ദ്രന്*റെ സംവിധാനത്തില്* കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്*ഡ്സിലെ തമാശകള്* ഓര്*ത്തോര്*ത്ത് ചിരിക്കുന്ന പ്രേക്ഷകര്*ക്ക് സന്തോഷിക്കാനൊരു വാര്*ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.

‘ഹസ്*ബന്*ഡ്സ് ഇന്* ഗോവ’ എന്നാണ്* ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യഭാഗമെന്നതുപോലെ രണ്ടാം ഭാഗവും പൂര്*ണമായും ഹാസ്യത്തിന് പ്രാധാന്യം നല്*കുന്ന ചിത്രമാണ്. വ്യത്യാസം ഒന്നുമാത്രം. ഹാപ്പി ഹസ്ബന്*ഡ്സില്* ഭാര്യാഭര്*ത്താക്കന്**മാര്* മലേഷ്യയിലേക്കാണ് പറന്നതെങ്കില്* ഇത്തവണ ഗോവയിലേക്കാണ് യാത്ര.

2012 ജനുവരിയിലായിരിക്കും ‘ഹസ്*ബന്*ഡ്സ് ഇന്* ഗോവ’ ചിത്രീകരണം ആരംഭിക്കുക. ഇതിനുമുമ്പ് സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും ജയസൂര്യയെ നായകനാക്കി ‘കുഞ്ഞളിയന്*’ എന്ന ചിത്രം ഒരുക്കുന്നുണ്ട്. ഈ മാസം അവസാനമാണ് കുഞ്ഞളിയന്*റെ ചിത്രീകരണം ആരംഭിക്കുക.

ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്*, വന്ദന എന്നിവര്* ‘ഹസ്*ബന്*ഡ്സ് ഇന്* ഗോവ’യിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുര ചിത്രത്തിന്*റെ വണ്**ലൈന്* പൂര്*ത്തിയാക്കിയിട്ടുണ്ട്.

മിലന്* ജലീല്* നിര്*മ്മിക്കുന്ന ‘ഹസ്*ബന്*ഡ്സ് ഇന്* ഗോവ’ 2012 വിഷുവിന് റിലീസ് ചെയ്യാനാണ് സജി സുരേന്ദ്രന്* പ്ലാന്* ചെയ്യുന്നത്.