-
നാസ വിക്ഷേപിച്ച കൃത്രിമോപഗ്രഹം തകര്*ന്ന&

നാസ വിക്ഷേപിച്ച കൃത്രിമോപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്നു എന്ന വാര്*ത്ത ലോകത്തെ ഭീതിയില്* ആഴ്ത്തുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് നാസ അയച്ച അപ്പര്* അറ്റ്*ഫോസ്ഫിയര്* റിസേര്*ച്ച് (യു എ ആര്* എസ്) എന്ന ഉപഗ്രഹമാണ് ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നത്. എന്നാല്* ഇത് എവിടെ വീഴും എന്ന കാര്യത്തില്* നാസയ്ക്കും വ്യക്തതയില്ല. ഉപഗ്രഹം ഭൂമിയില്* വീഴുന്നതിന് രണ്ട് മണിക്കൂര്* മുമ്പ് മാത്രമേ ഇത് എവിടെ വീഴുമെന്നതിനെ കുറിച്ചുള്ള അവ്യക്തതകള്* നീങ്ങുകയുള്ളൂ.
സെപ്തംബര്* അവസാനത്തോടെ ഉപഗ്രഹം ഭൂമിയില്* പതിക്കും എന്നാണ് നാസയുടെ കണക്കുകൂട്ടല്*. സ്കൂള്* ബസിന്റെ ആകൃതിയിലുള്ള ഇതിന് ആറ് ടണ്* ഭാരമുണ്ട്. അന്തരീക്ഷത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാനാണ് 1991 സെപ്തബര്* 11-ന് ഉപഗ്രഹം വിക്ഷേപിച്ചത്.
അതേസമയം ഉപഗ്രഹം അതേ രൂപത്തിലായിരിക്കില്ല ഭൂമിയില്* വീഴുക എന്നാണ് നാസയുടെ നിരീക്ഷണം. ഭൂമിയുടെ ഉപരിഭാഗത്ത് എത്തുമ്പോള്* തന്നെ ഇതിന് ചൂടുപിടിക്കും. വായുവിന്റെ സമ്മര്*ദ്ദം മൂലമാണ് അങ്ങനെ സംഭവിക്കുക. തുടര്*ന്ന് പൊട്ടിത്തെറിച്ച് ഭൂമിയില്* ചിന്നിച്ചിതറും. തെക്കേ അമേരിക്ക, കാനഡ എന്നിവിടങ്ങളിലായിരിക്കും ഉപഗ്രഹത്തിന്റെ ഭാഗങ്ങള്* വീഴുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്* ഇത് ഉണ്ടാക്കുന്ന അപകടം എത്രത്തോളം ഗുരുതരമായിരിക്കും എന്ന് ഇപ്പോള്* പ്രവചിക്കാന്* സാധിക്കില്ല. ഭയപ്പെടേണ്ടെന്നും ശുഭപ്രതീക്ഷയോട് കാത്തിരിക്കാം എന്നുമാണ് നാസ വൃത്തങ്ങള്* ലോകത്തോട് പറയുന്നത്.
Keywords:NASA satellite will crash back in Earth,U A R S,upper atphosphere research,satellite
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks