സന്ത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം സനേഹവീട് സെപ്തംബര് 30ന് തിയേറ്ററിലെത്തും. മോഹന്ലാലിന്റെ തനത് ശൈലിയായ ഗ്രാമീണ മലയാളിയുടെ വേഷമാണ് ചിത്രത്തില്. ടി.പി. ബാലഗോപാലന് എം.എ., ഗാന്ധി നഗര് സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങള്പോലെ. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന അറബീം ഒട്ടകവും പിന്നെ മാധവന നായരുമാണ് മറ്റൊരു ചിത്രം. നവംബര് 4ന് ചിത്രം പ്രദര്ശനത്തിനെത്തുന്നു. മോഹന്ലാല്-പ്രിയദര്ശന് കൂട്ടുക്കെട്ടിന്റെ സ്ഥിരം ഫോര്മുലയായ ഹാസ്യം തന്നെയാണ് ഈ ചിത്രത്തിനും മാറ്റ് കൂട്ടുന്നത്. ചിത്രം, കിലുക്കം തുടങ്ങിയ ചിത്രങ്ങളുടെ പരമ്പരയില് വരുന്നവ. റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന, പ്രേക്ഷകര് ഏറെക്കാലമായി കാത്തിരിക്കുന്ന കാസനോവയാണ് ഈ വര്ഷം അവസാനം പ്രദര്ശനത്തിനെത്തുന്നത്. ഡിസംബര് 16ന്.


Keywords: Mohanlal, mohanlal's new film, new malayalam film, snehaveedu, Arabiyum Ottakavum P Madhavan Nairum, , snehaveedu gallery, snehaveedu stills, casanova, mohanlal film casanova