-
കസ്തൂരി മണക്കുന്നല്ലോ...നസീറായി ജയറാം പാട

പഴയകാലസിനിമകളുടെ മാത്രമല്ല ഗാനങ്ങളുടെയും റീമേക്കുകളുടെ കാലമാണ് ഇത്. അടുത്തിടെ ഇറങ്ങിയ തേജാഭായി ആന്*ഡ് ഫാമിലിയിലെ റീമിക്സ് ഗാനമായ ഒരു മധുരക്കിനാവില്*... എന്ന ഗാനം നൃത്തംചവിട്ടിയാണ് ആരാധകര്* തീയേറ്ററില്* വരവേറ്റത്. ഇപ്പോഴിതാ ജയരാജിന്റെ നായിക എന്ന ചിത്രത്തിലെ റീമിക്സ് ഗാനവും പ്രേക്ഷകര്* ഏറ്റെടുക്കുന്നു.
പിക്നിക് എന്ന സൂപ്പര്*ഹിറ്റ് ചിത്രത്തിലെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ...നീ വരുമ്പോള്*...കണ്മണിയെ കണ്ടുവോ നീ...
കവിളിണ തഴുകിയോ നീ... എന്ന ഗാനമാണ് നായികയില്* റീമിക്സ് ചെയ്തിരിക്കുന്നത്. ശ്രീകുമാരന്* തമ്പിയുടെ വരികള്*ക്ക് എം കെ അര്*ജുനനന്* ആണ് സംഗീതം പകര്*ന്നിരിക്കുന്നത്.
നിത്യഹരിത നായകന്* നസീറിന്റെ ചില പെരുമാറ്റരീതികള്* അനുകരിച്ചുകൊണ്ട് ജയറാമാണ് ഗാനരംഗത്തുള്ളത്. ഒപ്പം പത്മപ്രിയയും. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ഈ ഗാനരംഗം പ്രേക്ഷകര്*ക്ക് പ്രിയപ്പെട്ടതായിട്ടുണ്ടെന്നാണ് റിപ്പോര്*ട്ട്. ഗാനരംഗത്തിന്റെ ചില ഭാഗങ്ങള്* ടിവിയില്* പ്രക്ഷേപണം ചെയ്യുന്നത് സിനിമയുടെ വിജയത്തിന് സഹായകമാകുമെന്നാണ് അണിയറപ്രവര്*ത്തകര്* പ്രതീക്ഷിക്കുന്നത്.
ചിത്രം സെപ്റ്റംബര്* 30ന് പ്രദര്*ശനത്തിനെത്തും. നടി ശാരദയുടെയും പഴയകാല സിനിമാതാരങ്ങളുടെയും ജീവിതകഥകള്* അടിസ്ഥാനമാക്കിയാണ് ചിത്രം നിര്*മ്മിക്കുന്നത്. ശാരദ, ജഗതി, കെ പി എസ് സി ലളിത, സരയൂ തുടങ്ങിയവരും ചിത്രത്തില്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീദി ദാമോദരനാണ് ചിത്രത്തിന്റെ രചന നിര്*വഹിച്ചിരിക്കുന്നത്.
Keywords: Nayika comes on September 30,jayaram,padmapriya,sharadha, jagathy, k p a c lalitha, sarayu, nazeer, old film actor
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks