-
ഹാപ്പി ഹസ്ബന്*ഡ്സ് 2: ജയറാമിനെ ഒഴിവാക്കി
ഹാപ്പിയായ ഹസ്ബന്*ഡ്സിന്*റെ കൂട്ടത്തില്* ഇത്തവണ ജയറാം ഉണ്ടാകില്ലെന്ന് സൂചന. സജി സുരേന്ദ്രന്* സംവിധാനം ചെയ്യുന്ന ഹാപ്പി ഹസ്ബന്*ഡ്സ് 2 - ‘ഹസ്ബന്*ഡ്സ് ഇന്* ഗോവ’യില്* ജയറാം അഭിനയിക്കില്ലെന്നാണ് അറിയുന്നത്. ജയറാമിന് പകരം ആസിഫ് അലിയെയും ബിജുമേനോനെയും ചിത്രത്തില്* ഉള്*പ്പെടുത്തിയതായാണ് വിവരം.
ഏറ്റവും പുതിയ വിവരങ്ങള്* അനുസരിച്ച് ഹസ്ബന്*ഡ്സ് ഇന്* ഗോവയില്* ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ബിജുമേനോന്* എന്നിവര്* നായകന്*മാരാകും. നായികമാരുടെ കാര്യത്തില്* അന്തിമ തീരുമാനം ആയിട്ടില്ല. എങ്കിലും റിമ കല്ലിങ്കല്*, സംവൃത, ഭാവന തുടങ്ങിയവര്* ഉണ്ടാകുമെന്നാണ് സൂചന.
ഹസ്ബന്*ഡ്സ് ഇന്* ഗോവയില്* നിന്ന് ജയറാമിനെ ഒഴിവാക്കിയതിന്*റെ വിശദാംശങ്ങള്* ലഭ്യമായിട്ടില്ല. എന്താണ് കാരണമെന്നും വ്യക്തമല്ല.
കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രത്തിന്*റെ പ്രധാന ലൊക്കേഷന്* ഗോവ ആയിരിക്കും. അടുത്ത വര്*ഷം വിഷുവിന് പ്രദര്*ശനത്തിനെത്തിക്കാനാണ് നീക്കം.
യു ടി വി മോഷന്* പിക്ചേഴ്സ് നിര്*മ്മിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഹസ്ബന്*ഡ്സ് ഇന്* ഗോവ. വമ്പന്* ബാനര്* നിര്*മ്മിക്കാമെന്ന് ഏറ്റതോടെ ഹസ്ബന്*ഡ്സ് ഇന്* ഗോവ പരമാവധി കളര്*ഫുളാക്കാനാണ് സജി സുരേന്ദ്രന്* ശ്രമിക്കുന്നത്. യു ടി വിയുടെ അടുത്ത ചിത്രത്തില്* മോഹന്*ലാലാണ് നായകന്*. സംവിധാനം ബി ഉണ്ണികൃഷ്ണന്*.
വാല്*ക്കഷണം: വൈശാഖ് സംവിധാനം ചെയ്ത ‘സീനിയേഴ്സ്’ എന്ന സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്നതായും വാര്*ത്ത വന്നിരുന്നു. ആ സിനിമയില്* നിന്നും ജയറാമിനെ ഒഴിവാക്കിയതായി അറിയുന്നു.
Keywords:Jayaram,director vishakh, seniors, saji surendran,Mohanlal,Indrajith, jayasurya, reema kallinkal,samvrutha bhavana,Happy Husbands to have a sequel
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks