ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഒരു ദു:സ്വപ്നം പോലെയാണെന്ന് സെലക്ഷന്* കമ്മിറ്റി ചെയര്*മാന്* ശ്രീകാന്ത്. ടീം മെച്ചപ്പെടാനുള്ള സമയാണ് ഇതെന്നും ശ്രീകാന്ത് പറഞ്ഞു.

ഓസ്ട്രേലിയന്* പര്യടനത്തില്* മികച്ച ടീമിനെ അണിനിരത്തുകയെന്നതാണ് സെലക്ഷന്* കമ്മിറ്റിയുടെ അടുത്ത ലക്*ഷ്യം. ഓസ്ട്രേലിയന്* പര്യടനത്തിനു മുന്*പ് ഇവിടെ നമുക്ക് മത്സരങ്ങളുണ്ട്. ആ മത്സരങ്ങളില്* നിന്ന് മികച്ച താരങ്ങളെ കണ്ടെത്താന്* കഴിയും. ഇംഗ്ലണ്ട് പര്യടനത്തിലെ പരാജയം നമുക്ക് മറികടക്കേണ്ടതുണ്ട്- ശ്രീകാന്ത് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ടീമാകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. കഴിഞ്ഞ മൂന്ന് വര്*ഷങ്ങള്*ക്കുള്ളില്* ടീം ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാ*യിരുന്നു ഇംഗ്ലണ്ടിലേത്. എന്നാല്* ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് നമ്മള്* സ്വന്തമാക്കിയ നേട്ടങ്ങള്* മറക്കരുത്- ശ്രീകാന്ത് പറഞ്ഞു.


Keywords:cricket news,sports news,England tour a bad dream,Srikkanth