കത്തയക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്, എല്ലാ കാര്യങ്ങള്*ക്കും ഫോണും ഇ മെയിലും തന്നെ ആശ്രയം. എന്നാല്* ജനങ്ങളെ തങ്ങളിലേക്ക് ആകര്*ഷിക്കാന്* തപാല്* വകുപ്പ് പുതിയൊരു രീതി പരീക്ഷിക്കുകയാണ്.

കത്തയക്കുമ്പോള്* അതില്* ഒട്ടിക്കുന്ന സ്റ്റാമ്പില്* സ്വന്തം ചിത്രം ആയാലോ? സ്വന്തം ഫോട്ടോ സ്റ്റാമ്പില്* കാണാന്* നിങ്ങള്*ക്കും ആഗ്രഹം കാണില്ലേ! ‘മൈ സ്റ്റാമ്പ്‘ എന്ന് പേരിട്ടിരിക്കുന്ന തപാല്* വകുപ്പിന്റെ ഈ പുതിയ പദ്ധതിയുടെ തുടക്കം ജമ്മുകശ്മീരിലെ ശ്രീനഗര്* പോസ്റ്റ്* ഓഫിസില്* ആയിരിക്കും. സെപ്തംബര്* 26-നാണ് ഇത് നടക്കുക. ഒരു വമ്പന്* സ്റ്റാമ്പ് എക്സിബിഷനും തപാല്* വകുപ്പ് ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഒരു ലക്ഷം സ്റ്റാമ്പുകള്* എക്സിബിഷനില്* പ്രദര്*ശിപ്പിക്കും.

സ്വന്തം ഫോട്ടോ സ്റ്റാമ്പില്* വരാന്* ആഗ്രഹിക്കുന്നവര്* തപാല്* ഓഫിസിലെത്തി അവിടെ ഒരുക്കിയിരിക്കുന്ന ക്യാമറയില്* ഫോട്ടോ എടുക്കുകയാണ് ആദ്യം വേണ്ടത്. നിലവില്* ലഭ്യമാകുന്ന ഏതെങ്കിലും ഒരു സ്റ്റാമ്പില്* നിങ്ങളുടെ പടം ചേര്*ക്കും. രണ്ട് പേരുടെ പടം ഉള്*പ്പെടുത്താനും സാധിക്കും. ഇങ്ങനെ 12 സ്റ്റാംപുകളുള്ള ഒരു കടലാസിന്* 300 രൂപയാണ്* നല്*കേണ്ടത്. വിദേശരാജ്യങ്ങളില്* ഈ രീതി വ്യാപകമാണെങ്കിലും ഇന്ത്യയില്* ഇത് ആദ്യമായാണ് പരീക്ഷിക്കുന്നത്.


Keywords:stamp exibition, sreenagar post office, letter, e-mail, telephone,My Stemp,post department,J&K to become first State to launch “my stamp