ബോളിവുഡ് നടന്* അഭിഷേക് ബച്ചന് ഷൂട്ടിംഗിനിടെ വീണ്ടും പരുക്കേറ്റു. ഇടതു വിരലിനാണ് പരുക്കേറ്റത്. രോഹിത് ഷെട്ടിയുടെ ബോല്* ബച്ചന്* എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അഭിഷേകിന് വീണ്ടും പരുക്കേറ്റത്.

സെറ്റിലുണ്ടായിരുന്ന ജീവനക്കാര്* ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പന്തു തന്റെ നേരെ വന്നപ്പോള്* മുഖത്തുകൊള്ളാതിരിക്കാന്* അഭിഷേക് കൈകൊണ്ടു തടുക്കാന്* ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അഭിഷേകിന്റെ വിരലിന് പരുക്കേറ്റത്- അമിതാഭ് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് സാരമുള്ളതല്ലെന്ന് അഭിഷേക് അറിയിച്ചു.

ഇതേസിനിമയുടെ ഷൂട്ടിംഗിനിടെ ഈ മാസമാദ്യം അഭിഷേകിന്റെ വലതുകണ്ണിനു മുകളില്* പരുക്കേറ്റിരുന്നു. ഇതേതുടര്*ന്ന് ആറു സ്റ്റിച്ച് ഇടേണ്ടിവന്നു. അമിതാഭ് ബച്ചനും ഷൂട്ടിംഗിനിടെ പരുക്കേറ്റിരുന്നു.


Keywords: Bol Bachchan,cricket, Amithabh Bachchan,film shooting,Bollywood star Abhishek,Abhishek Bachchan hurts himself again