ചലച്ചിത്രനടി ജ്യോതിര്മയിയും ഭര്ത്താവ് നിഷാന്തും സംയുക്തമായി നല്കിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചു. പരസ്പരം ഒത്തുപോകാനാവാത്ത പൊരുത്തക്കേടുകള് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും വിവാഹമോചനം തേടിയത്. 2004-ലാണ് ജ്യോതിര്മയിയും ഐ.ടി. എന്ജിനീയറായ നിഷാന്തും തമ്മിലുള്ള വിവാഹം നടന്നത്. മീശമാധവന്, പട്ടാളം, ഭവം, മൂന്നാമതൊരാള്, എന്റെ വീട് അപ്പുവിന്റെയും, അന്യര് തുടങ്ങി ഇരുപതോളം മലയാളസിനിമകളിലും തമിഴ്, തെലുങ്ക്സിനിമകളിലും ജ്യോതിര്മയി അഭിന യിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന പുരസ്കാരങ്ങള് ജ്യോതിര്മയി നേടിയിട്ടുണ്ട്.


Keywords: Jyothirmay, jyothirmay divorce, jyothirmay stills, jyothirmay gallery, jyothirmay images