-
മോഹന്*ലാലിന് പനി; ഷൂട്ടിംഗ് മുടങ്ങി
കടുത്ത പനിയെ തുടര്*ന്ന് മോഹന്*ലാല്* പൂര്*ണ വിശ്രമത്തില്*. ഏതാനും ദിവസങ്ങളായി പനിയെത്തുടര്*ന്ന് ലാല്* വീട്ടില്* വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡോക്ടര്* പരിശോധിക്കുകയും രക്തപരിശോധനകള്* നടത്തുകയും ചെയ്തു. സാധാരണ വൈറല്* പനിയാണെന്നും ഇപ്പോള്* പനി കുറഞ്ഞിട്ടുണ്ടെന്നുമാണ് വിവരം.
പ്രിയദര്*ശന്റെ 'അറബിയും ഒട്ടകവും പി. മാധവന്* നായരും' എന്ന സിനിമയുടെ രണ്ടു ദിവസത്തെ ചിത്രീകരണത്തിനു തിരുവനന്തപുരത്ത് എത്തിയപ്പോഴാണു ലാലിനു പനി ബാധിച്ചത്. ഇതു മൂലം ഷൂട്ടിംഗ് മാറ്റി വച്ചിരിക്കുകയാണ്. മുടങ്ങിയ ഷൂട്ടിങ് ഇനി 14, 15 തീയതികളില്* നടക്കും.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്* മോളിവുഡ് ടീമായ കേരള സ്ട്രൈക്കേഴ്സിന്റെ കൊച്ചിയില്* നടന്ന ലോഞ്ചിങ്ങില്* പനിയെ തുടര്*ന്ന് ലാല്* പങ്കെടുത്തിരുന്നില്ല. മോഹന്*ലാല്* ആണ് ടീമിന്റെ ക്യാപ്റ്റന്*. മോഹന്*ലാലിന്റെ അഭാവത്തില്* ചടങ്ങില്* മമ്മൂട്ടി ടീം ജഴ്*സി വൈസ് ക്യാപ്റ്റന്* ഇന്ദ്രജിത്തിന് നല്*കി. ചടങ്ങില്* ലോഗോ പ്രകാശനവും നടന്നു. മറ്റു ടീം അംഗങ്ങള്* ചടങ്ങിനെത്തിയിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks