തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്* വളപ്പില്* ഒരു ആനയെ കെട്ടിയിരിക്കുന്നത് കണ്ടപ്പോള്* ആനയ്ക്കെതിരേയും കേസോ? എന്നാണ് ആളുകള്* ചോദിച്ചത്. പക്ഷെ പിന്നെയാണ് അറിയുന്നത് ആന തൊണ്ടിമുതലാണെന്ന്. ആനയെക്കട്ട വിരുതനാരെന്നായി പിന്നെ ആളുകളുകളുടെ ചോദ്യം. അതിന് പൊലീസിന് ഇതുവരെ ഉത്തരം കിട്ടിയിട്ടുമില്ല. കാരണം കട്ടവനാണോ പരാതിപ്പെട്ടവാനാണോ ആനയുടെ ഉടമ എന്ന കാര്യത്തില്* പൊലീസ് അന്വേഷണം തുടങ്ങുന്നതേയുള്ളു.

ആനക്കഥയ്ക്ക് പിന്നിലുള്ള സംഭവം ഇത്രയേ ഉള്ളു. കൂപ്പില്* പണിക്ക് കൊണ്ട് പോയ മോഹനന്* എന്ന തന്റെ ആനയെ കാണാനില്ലെന്ന് പള്ളിക്കല്* സ്വദേശി മുഹമ്മദ് റാഫി തേഞ്ഞിപ്പാലം പൊലീസില്* പരാതി നല്*കിയിരുന്നു. ഇതിനേ തുടര്*ന്ന് പൊലീസ് ആനയ്ക്ക് വേണ്ടി അന്വേഷണം നടത്തി. ആന അത്രയ്ക്ക് ചെറിയ ജീവി അല്ലത്തതുകൊണ്ടാവാം പഴമല്ലൂരില്* നിന്ന് ആനയെ നിന്നനില്പില്* കണ്ടെത്തി. ആ*നമാത്രമായിരുന്നില്ല കൂടെ പാപ്പാനും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ആനയെ പൊലീസ് സ്റ്റേഷനില്* ഹാജരാക്കി.

ഉടന്* തന്നെ ആനയുടെ ഉടമസ്ഥവകാശം ഉന്നയിച്ചുകൊണ്ട് പള്ളിക്കല്* സ്വദേശി അഷ്*റഫ് എന്നയാ*ളും എത്തിയതൊടെ ആനക്കേസ് പൊലീസിനെ പുലിവാല് പിടിപ്പിച്ചു. ആനയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്* ആനയ്ക്ക് ആര്* സി ബുക്കുമില്ല. പിന്നെയുള്ളത് ആനയുടെ തലയില്* ഫിറ്റ് ചെയ്ത മൈക്രോചിപ്പാണ്. ഒടുവില്* ആനയെ സംബന്ധിച്ച രേഖകള്* ഉടന്* ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആനയെ അഷറഫിന് താത്കാലികമായി വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കില്* ആനയ്ക്ക് പനം*പട്ട വെട്ടാന്* പനയില്*കേറേണ്ടിവരും എന്ന് പൊലീസ് മനസിലാക്കിയിരുന്നു.




Keywords: Microchip,panampatta, police station,owner of elephant,Eliphent theft case