കിന്നാരത്തുമ്പികള്* എന്ന സിനിമയിലൂടെ മലയാളികളെ ഇക്കിളിപ്പെടുത്തിയ ഷക്കീല വീണ്ടും കേരളക്കരയില്* എത്തുന്നു. എന്നാല്* ഇതൊരു രതിചിത്രം അല്ല. പകരം, കുടുംബപ്രേക്ഷകര്*ക്ക് കാണാവുന്ന സിനിമയാണ്. ഒരു കന്യാസ്ത്രീയായിട്ടാണ് ഷക്കീല ഇതില്* വേഷമിടുന്നത്. ഈ സിനിമയില്* നായകനായി അഭിനയിക്കുന്നതാകട്ടെ, സാക്ഷാല്* ജഗദീഷും! പോരേ പൂരം! നവാഗത സംവിധായകനായ അലക്*സ് തങ്കച്ചന്* സംവിധാനം ചെയ്ത 'ഈ അഭയതീരം' എന്ന ചിത്രമാണ് ഈ മഹാസംഭവം.

ഷക്കീല ഗ്ലാമര്* താരമായി കത്തിനിന്നിരുന്ന കാലത്ത് എടുത്ത സിനിമയാണിത്. സത്യം പറഞ്ഞാല്* അഞ്ചുവര്*ഷം മുമ്പ് എടുത്ത സിനിമ. ഷക്കീലയ്ക്ക് ഉച്ചപ്പട വേഷങ്ങളില്* നിന്നൊരു ശാപമോക്ഷം നല്*കണം എന്ന ഉദ്ദേശ്യത്തോടെ അലക്സ് തങ്കച്ചന്* എടുത്ത സിനിമയാണിത്. സിസ്*റര്* മേരി മഗ്ദലന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഷക്കീല അവതരിപ്പിക്കുന്നത്. എയ്ഡ്*സ് ബാധിതര്* എന്ന് സംശയിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്ത് വളര്*ത്തുന്ന അനാഥാലയത്തിന്റെ ഉടമയായാണ് ഷക്കീല ഈ ചിത്രത്തില്* വേഷമിടുന്നത്.

ഈ ചിത്രത്തില്* ആദ്യം ഉര്**വശിയെ അഭിനയിപ്പിക്കാനാണ് സംവിധായകന്* തീരുമാനിച്ചതെങ്കിലും കഥ കേട്ടതോടെ ഉര്**വശി പിന്മാറുകയായിരുന്നു എന്ന് അണിയറ സംസാരമുണ്ട്. എന്തായാലും ഷൂട്ടിംഗ് പൂര്*ത്തിയാക്കിയെങ്കിലും പടം റിലീസ് ചെയ്യാന്* പറ്റിയില്ല. ഷക്കീലയുടെ സിനിമ കാണാന്* വരുന്ന പ്രേക്ഷകര്*ക്ക് വേണ്ട ചിലത് ഈ സിനിമയില്* ഇല്ലാത്തത് തിരിച്ചടി ആകുമെന്ന ഭയമായിരുന്നു സിനിമ റിലീസ് ചെയ്യുന്നതില്* നിന്ന് നിര്*മാതാവിനെ തടഞ്ഞത്.

വിവരസാങ്കേതികവിദ്യ സാര്**വത്രികമാവുകയും കമ്പ്യൂട്ടറും നെറ്റും എല്ലാവരും ഉപയോഗിക്കാന്* തുടങ്ങുകയും ചെയ്തതില്* പിന്നെ ലൈംഗികചിത്രങ്ങളുടെ മാര്*ക്കറ്റ് ഇടിഞ്ഞു. ഷക്കീലയ്ക്ക് രതിചിത്രങ്ങള്* ലഭിക്കാതെയുമായി. തുടര്*ന്ന് കോമഡി വേഷങ്ങള്* ചെയ്താണ് ഷക്കീല ഉപജീവനമാര്*ഗം തേടിയത്. തമിഴില്* ഒരുപിടി കോമഡി വേഷങ്ങള്* ചെയ്ത് പേരെടുത്തതിന് ശേഷം മലയാളത്തിലും ഷക്കീല അരക്കൈ നോക്കുക ഉണ്ടായി. അടുത്തിടെ പൃഥ്വിരാജ് നായകനായ തേജാഭായിയിലാണ് ഷക്കീല അവസാനമായി പ്രത്യക്ഷപ്പെട്ടത്.

തെങ്ങുഴപണയില്* ഫിലിംസിന്റെ ബാനറില്* സ്*നേബ കെ ബോസ് ആണ് 'ഈ അഭയതീരം' നിര്*മിക്കുന്നത്. സംവിധായകനായ അലക്സ് തങ്കച്ചന്* തന്നെയാണ് അഭയതീരത്തിന്റെ രചനയും നിര്*വഹിക്കുന്നത്. മാമുക്കോയ, ജോസ് പ്രകാശ് തുടങ്ങി ഒട്ടേറെ താരങ്ങള്* ഇതില്* അഭിനയിക്കുന്നു. ഭരണിക്കാവ് ശശികുമാറിന്റെ ഗാനങ്ങള്*ക്ക് ആര്* സോമശേഖരനാണ് സംഗീതം പകരുന്നത്. ഉച്ചപ്പടം വിട്ട് കുടുംബചിത്രത്തിലെ നായികയാവുന്ന ഷക്കീലയെ മലയാളികള്* ഏറ്റെടുക്കുമോ എന്ന് കണ്ടുതന്നെ അറിയണം.