തമിഴകത്തെ സുന്ദരിക്കുട്ടികള്* - സോണിയ അഗര്*വാള്*, ആന്*ഡ്രിയ, വേഗ എന്നിവര്* മോഹന്*ലാലിന് നായികമാരായെത്തുന്നു. ഇത് കാസനോവയുടെ കാര്യമൊന്നുമല്ല പറയുന്നത്. കാസനോവയില്* ലാലിന് നായികമാരുടെ ചാകരയാണല്ലോ. ഇത് ചിത്രം വേറെയാണ് - ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ‘ഗ്രാന്*ഡ്മാസ്റ്റര്*’.

ചിത്രത്തിലെ നായികമാരെ തീരുമാനിച്ചതോടെ സംവിധായകന്*റെ വലിയൊരു തലവേദന ഒഴിഞ്ഞു. മലയാളത്തില്* അധികം കണ്ടിട്ടുള്ള നായികമാര്* വേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്* പൊന്**വിലയുള്ള താരസുന്ദരിമാരും വേണ്ട. ആന്*ഡ്രിയയെയും സോണിയയെയും വേഗയെയും കണ്ടതോടെ ഉണ്ണികൃഷ്ണന്* തീരുമാനിച്ചു - ഇവര്* തന്നെ മോഹന്*ലാലിന്*റെ നായികമാര്*.

നഗരത്തിന്*റെ പശ്ചാത്തലത്തിലാണ് ഗ്രാന്*ഡ്മാസ്റ്ററുടെ കഥ വികസിക്കുന്നത്. നായികമാരെ കണ്ടെത്തിയതുപോലെ ചിത്രീകരണം നടത്താന്* അധികം പരിചയമില്ലാത്ത ഒരു നഗരവും വേണമല്ലോ. കൊച്ചിയില്* ചിത്രീകരിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്* സിനിമക്കാര്* കയറിയിറങ്ങി കൊച്ചിയുടെ മുക്കും*മൂലയും പോലും ഇപ്പോള്* പ്രേക്ഷകര്*ക്ക് പരിചിതമാണ്.

അപ്പോള്* പിന്നെ കൊല്*ക്കത്തയില്* ചിത്രീകരിച്ചാലോ എന്നാണ് ഇപ്പോള്* ആലോചന. നിര്*മ്മാണം യു ടി വി ആയതിനാല്* പണത്തിന് പഞ്ഞമില്ല. എവിടെയും ചിത്രീകരിക്കാം. മോഹന്*ലാലിന് രണ്ടുകോടിക്കുമേല്* പ്രതിഫലം നല്*കിയാണ് യു ടി വി ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് ഓര്*ക്കുക.

കൊല്*ക്കത്ത നല്ല സ്ഥലമാണ്. സിനിമയില്* അധികം വന്നിട്ടില്ല. അടുത്തകാലത്ത് മലയാള ചിത്രമായ കല്*ക്കട്ട ന്യൂസ്, തമിഴ് ചിത്രമായ വെടി എന്നിവ കൊല്*ക്കത്തയില്* ചിത്രീകരിച്ചിരുന്നു. രണ്ടും ബോക്സോഫീസില്* തവിടുപൊടിയായി. അന്ധവിശ്വാസത്തിന്*റെ അസ്ക്യത ബി ഉണ്ണികൃഷ്ണനും ഉണ്ടെങ്കില്* ഈ കാരണം കൊണ്ട് കൊല്*ക്കത്തയിലെ ഷൂട്ടിംഗ് വേണ്ടെന്നുവച്ചേക്കാം.

ഗ്രാന്*ഡ്മാസ്റ്റര്* ഒരു ആക്ഷന്* ത്രില്ലറാണ്. ദീപക് ദേവ് സംഗീതം നിര്*വഹിക്കുന്ന സിനിമ നവംബര്* അവസാനം ചിത്രീകരണം ആരംഭിക്കും.