- 
	
	
		
		
		
		
			 ‘22 ഫീമെയില്‍* കോട്ടയം’ ‘22 ഫീമെയില്‍* കോട്ടയം’
			
				
					 
 ആഷിക് അബു എന്ന  സംവിധായകന്* തന്*റെ ഭാവി പ്രൊജക്ടുകള്‍* പ്ലാന്‍* ചെയ്യുന്നതിന്*റെ  തിരക്കിലാണ്. ‘ഇടുക്കി ഗോള്‍*ഡ്’ എന്ന പദ്ധതിയുടെ വിശേഷങ്ങള്‍* നമ്മള്*  കണ്ടുകഴിഞ്ഞു. ‘ഗാംഗ്സ്റ്റര്*’ എന്ന മമ്മൂട്ടി സിനിമയെക്കുറിച്ചും കേട്ടു.  ഇപ്പോള്‍* പുതിയ വാര്*ത്ത - ‘22 ഫീമെയില്‍* കോട്ടയം’ എന്നൊരു  പ്രൊജക്ടിനെക്കുറിച്ച് ആഷിക് അബു ചിന്തിക്കുന്നു എന്നാണ്.
 
 വളരെക്കാലം  കഴിഞ്ഞ് സംഭവിക്കുന്ന ഒന്നല്ല ഈ പ്രൊജക്ട്. ഡിസംബറില്‍* തന്നെ ചിത്രീകരണം  ആരംഭിക്കാനാണ് പരിപാടി. ശ്യാം പുഷ്കരനും അഭിയും ചേര്*ന്നാണ് ചിത്രത്തിന്  തിരക്കഥ തയ്യാറാക്കുന്നത്. രസകരമായ ടാഗ്*ലൈനാണ് ചിത്രത്തിനുള്ളത് - “നോ  ബുള്‍*ഷിറ്റ്!!!”
 
 പരീക്ഷണചിത്രങ്ങളുടെ  കൂട്ടുകാരനായ ഫഹദ് ഫാസിലും റിമ കല്ലിങ്കലുമാണ് ചിത്രത്തിലെ ജോഡി. ടെസ  ഏബ്രഹാം എന്ന കഥാപാത്രത്തെ റിമ അവതരിപ്പിക്കുമ്പോള്‍* സിറിള്‍* സി മാത്യു  എന്നാണ് ഫഹദിന്*റെ കഥാപാത്രത്തിന്*റെ പേര്.
 
 ഒ  ജി സുനില്‍* നിര്*മ്മിക്കുന്ന ‘22 ഫീമെയില്‍* കോട്ടയം’ അടുത്ത വര്*ഷത്തെ  പ്രധാന ആകര്*ഷണമായി മാറുമെന്നാണ് സൂചന. ഷൈജു ഖാലിദാണ് ക്യാമറ  ചലിപ്പിക്കുന്നത്. റെക്സ് വിജയനാണ് സംഗീതം.
 
 
 Keywords: Reema Kallinkal, Shyju Khalid, Rex Vijay, Shyam Pushkaran,Idduki Gold,Aashiq Abu's,"22 Female Kottayam"
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks