പൃഥ്വിരാജിന്റെ പ്രതിഭയെ പ്രേക്ഷകര്* അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഇന്ത്യന്* റുപ്പിയുടെ വിജയമെന്ന് നടന്* ടിനി ടോം. പൃഥ്വിരാജ് പറയുന്ന വാക്കുകളെ പലപ്പോഴും പലരും തെറ്റായിട്ട് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അപ്രിയ സത്യങ്ങള്* മറച്ചുവയ്ക്കണം എന്നാണ് പറയാറ്. പക്ഷേ അങ്ങനെ ചെയ്യാന്* പൃഥ്വിക്ക് അറിയില്ല. അത് ശുദ്ധന്മാരുടെ ഒരു പ്രശ്*നമാണെന്നും ടിനി പറയുന്നു. ചിത്രശാല ഓണ്*ലൈന്* സിനിമാ മാഗസിന് നല്*കിയ അഭിമുഖത്തിലാണ് ടിനി ഇക്കാര്യം പറയുന്നത്.

അഭിമുഖത്തിലെ എല്ലാ ചോദ്യങ്ങള്*ക്കും ഉത്തരം പറയുന്നതാണ് പൃഥ്വിക്ക് പ്രശ്നമാകുന്നതെന്നും ടിനി പറയുന്നു. മുമ്പ് മമ്മൂക്കയെപ്പറ്റിയും ഇത്തരം വിവാദങ്ങള്* ഉണ്ടായിരുന്നു. എന്നാല്* തന്റെ പ്രതിഭ കൊണ്ട് അതൊക്കെ മറികടന്ന നടനാണ് മമ്മൂക്ക. അതുപോലെ രാജുവിലെ പ്രതിഭയെ പ്രേക്ഷകര്* അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഇന്ത്യന്* റുപ്പിയുടെ വിജയം. ഇന്ത്യന്* റുപ്പി ആരംഭിച്ചപ്പോള്* പൃഥ്വിരാജിനെ ആദ്യം കൂകിയായിരുന്നു വരവേറ്റത്. എന്നാല്* സിനിമ കഴിഞ്ഞപ്പോള്* കൈയ്യടിച്ച് അഭിനന്ദിക്കാനും പ്രേക്ഷകര്* മറന്നില്ല- ടിനി അഭിമുഖത്തില്* പറയുന്നു.

എപ്പോഴും മലയാളികള്*ക്ക് ഒരു വേട്ടമൃഗം ഉണ്ടായിരിക്കും. ആദ്യം അത് ശ്രീശാന്തായിരുന്നു. ട്വന്റി ട്വന്റി വേള്*ഡ്കപ്പിലെ ഫൈനലിലെ ഒരു ക്യാച്ചെടുത്ത് ശ്രീ ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയപ്പോള്* ആരും കൂകിയില്ല. മലയാളികള്*ക്ക് നല്ലതിന് സ്വീകരിക്കാന്* അറിയാം. പൃഥ്വിയുടെ കാര്യത്തിലും ഇങ്ങനെയാണ് സംഭവിക്കുന്നതെന്ന് ടിനി ടോം അഭിപ്രായപ്പെടുന്നു- മാധ്യമങ്ങളും സോഷ്യല്* നെറ്റ്*വര്*ക്കിംഗ് സൈറ്റുകളും പൃഥ്വിരാജിനെ വേട്ടയാടുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ടിനി ടോം.

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്* റുപ്പിയില്* പൃഥിരാജിനൊപ്പം മുഴുനീള വേഷമാണ് ടിനി ടോം. ജെ പി എന്ന നായകകഥാപാത്രത്തിന്റെ സുഹൃത്തായ സി എച്ച് എന്ന കഥാ*പാത്രത്തെയാണ് ടിനി ടോം ചിത്രത്തില്* അവതരിപ്പിക്കുന്നത്.