വിവാദങ്ങള്*ക്ക് വഴിതെളിച്ചേക്കാവുന്ന കഥാപാത്രവുമായി ശ്വേതാ മേനോന്* വീണ്ടും. ആര്* ശരത് സംവിധാനം ചെയ്യുന്ന പറുദീസ എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്* വീണ്ടും വ്യത്യസ്ത വേഷത്തിലെത്തുന്നത്. ഒരു സെമിനാരിയിലെ വേലക്കാരിയെയാണ് ചിത്രത്തില്* ശ്വേത അവതരിപ്പിക്കുന്നത്.

ഒരു സെമിനാരിയിലെ വൈദികന്റെയും അവിടത്തെ വേലക്കാരിയുടെയും കഥയാണ് ചിത്രം പറയുന്നത്. ശ്വേതാ മേനോന് പുറമെ ശ്രീനിവാസനാണ് ചിത്രത്തില്* പ്രധാനവേഷത്തില്* എത്തുന്നത്. തമ്പി ആന്റണി, ജഗതി, ഇന്ദ്രന്*സ്, ഷഫ്ന, സുരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കായല്* ഫിലിംസിന് വേണ്ടി തമ്പി ആന്റണിയാണ് ചിത്രം നിര്*മ്മിക്കുന്നത്.