- 
	
	
		
		
		
		
			
 ഗാനഗന്ധര്*വനെ ഒരു വിവാദഭൂതം പിടികൂടി
		
		
				
				
		
			
				
					
വിവാദപുരുഷനായി  മാറാന്* ഇഷ്ടപ്പെടാത്ത വ്യക്തിയാണ് യേശുദാസ്. എല്ലാ വിവാദങ്ങളില്* നിന്നും  തൊഴുത്തില്*കുത്തുകളില്* നിന്നും ചെളിവാരിയേറില്* നിന്നും  ഒഴിഞ്ഞുനില്*ക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാല്* പ്രതികരിക്കേണ്ട  കാര്യങ്ങള്*ക്ക് പ്രതികരിക്കുകയും ചെയ്യും. അങ്ങനെയുള്ള ഗാനഗന്ധര്*വനെ  ഇപ്പോള്* ഒരു വിവാദഭൂതം പിടികൂടിയിരിക്കുകയാണ്.
ഐഡിയ  സ്റ്റാര്* സിംഗര്* അഞ്ചാം സീസണിന്*റെ ഗ്രാന്*റ് ഫിനാലെയോടനുബന്ധിച്ച്  യേശുദാസ് നടത്തിയ പ്രസംഗമാണ് വിവാദമായത്. കല്*പ്പന രാഘവേന്ദ്ര എന്ന  പെണ്*കുട്ടിയാണ് സ്റ്റാര്* സിംഗര്* അഞ്ചാം സീസണില്* ജേതാവായത്. എന്നാല്*  ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, കല്*പ്പന രാഘവേന്ദ്ര നന്നായി പെര്*ഫോം  ചെയ്തെന്നും താന്* അതിശയിച്ചുപോയെന്നും സംഗീതത്തിന്*റെ മികച്ച അടിത്തറ  കല്*പ്പനയ്ക്കുണ്ടെന്നും തനിക്ക് കല്*പ്പനയുടെ കുടുംബത്തെ  അടുത്തറിയാമെന്നും യേശുദാസ് വേദിയില്* പറയുകയായിരുന്നു.
യേശുദാസിന്*റെ  ഈ പ്രസംഗം ഫലപ്രഖ്യാപനത്തെ സ്വാധീനിച്ചു എന്നാണ് ആരോപണം.  ഫലപ്രഖ്യാപനത്തില്* യേശുദാസ് അന്യായമായി ഇടപെട്ടു എന്നാരോപിച്ച്  തിരുവനന്തപുരം മുന്*സിഫ്* കോടതിയില്* രണ്ടുപേര്* പൊതുതാത്പര്യ ഹര്*ജി  നല്*കുകയും ചെയ്തു. എന്നാല്* ഇത്തരം ആരോപണങ്ങള്*ക്കും, വിവാദങ്ങള്*ക്കും  മറിപടി നല്*കാനാണ് യേശുദാസ് ഇപ്പോള്* ഒരുങ്ങുന്നത്.
തിരുവനന്തപുരത്തെ  ഏതെങ്കിലും ഒരു പൊതുവേദിയില്* യേശുദാസ് തന്*റെ ഭാഗം വിശദീകരിക്കുമെനാണ്  അറിയുന്നത്. ചില മാധ്യമ സുഹൃത്തുക്കളുടെയും മറ്റും നിര്*ബന്ധത്തിന്  വഴങ്ങിയാണ് യേശുദാസ് ഒരു വിശദീകരണത്തിന് തയ്യാറാകുന്നത്. എന്നാല്* യേശുദാസ്  ഇത്തരത്തില്* വിശദീകരണം നടത്താന്* തയ്യാറാണെന്ന് വ്യക്തമായതോടെ അത്  തങ്ങള്*ക്കുള്ള എക്സ്ക്ലുസീവ് അഭിമുഖമാക്കി മാറ്റാന്* ചില ന്യൂസ് ചാനലുകള്*  ശ്രമിക്കുന്നുണ്ട്. യേശുദാസ് പക്ഷേ ആരോടും സമ്മതമറിയിച്ചിട്ടില്ലെന്നാണ്  റിപ്പോര്*ട്ട്.
Keywords: Ganagandarvan,news channels, Idea star singer, grant final,Munsif court,Star Singer, Yesudas, Kalpana Raghavendra, Asianet, Reporter
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks