-
കോഴവാങ്ങി ഒത്തുകളി: പാക് താരങ്ങള്*ക്ക് തട
കോഴവാങ്ങി ഒത്തുകളിച്ച പാകിസ്ഥാന്* ക്രിക്കറ്റ് ടീമിന്റെ മുന്* നായകന്* സല്*മാന്* ബട്ടിന് കോടതി രണ്ടരവര്*ഷം തടവിന് ശിക്ഷിച്ചു. പേസ് ബൗളര്* മുഹമ്മദ് ആസിഫിന് ഒരു വര്*ഷവും തടവ് ശിക്ഷ വിധിച്ചു. കുറ്റം സമ്മതിച്ച് മാപ്പപേക്ഷിച്ച ഇടങ്കയ്യന്* പേസ് ബൗളര്* മുഹമ്മദ് ആമിറിന് ആറുമാസമാണ് തടവ് ശിക്ഷ. വാതുവയ്*പുകാരന്* അസര്* മജീദിന്* രണ്ടുവര്*ഷവും എട്ടുമാസവുമാണ്* ബ്രിട്ടീഷ് വിചാരണ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്*ഷം ഓഗസ്റ്റില്* ലോര്*ഡ്*സില്* നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്* ബട്ടും ആസിഫും ആമിറും കോഴ വാങ്ങി ഒത്തുകളിച്ചുവെന്ന് സൌത്ത്വാര്*ക് ക്രൌണ്* കോടതി കണ്ടെത്തിയിരുന്നു. 20 ദിവസം നീണ്ട വിചാരണയുടെ ഒടുവിലായിരുന്നു 12 അംഗ ജൂറി പാക് താരങ്ങള്* കുറ്റക്കാരാണെന്ന് വിധിച്ചത്.
പാകിസ്ഥാന്* 2010 ല്* നടത്തിയ ഇംഗ്ലണ്ട്* പര്യടനത്തിലെ എല്ലാമത്സരങ്ങളിലും ഒത്തുകളി നടന്നോ എന്ന കാര്യം അഴിമതി വിരുദ്ധസമിതി അന്വേഷിക്കുന്നുണ്ട്. കോഴവിവാദത്തില്* ഉള്*പ്പെട്ട മറ്റുതാരങ്ങള്*ക്കെതിരേ അന്വേഷണം നടന്നുവരികയാണ്*.
സ്പോട്ട് ഫിക്സിംഗ് വിവാദം ടാബ്ലോയിഡ് ദിനപത്രമായ 'ന്യൂസ് ഓഫ് ദ് വേള്*ഡ് ആണ് പുറത്തുകൊണ്ടുവന്നത്. ഇംഗ്ലണ്ടിനെതിരെ ലോര്*ഡ്സില്* നടക്കുന്ന ടെസ്റ്റില്* മനപ്പൂര്*വം നോബോള്* എറിയുന്നതിനു വാതുവയ്പുകാരന്* മസ്ഹര്* മജീദുമായി താരങ്ങള്* ഗൂഢാലോചന നടത്തിയതു ടാബ്ലോയ്ഡ് രഹസ്യ ഓപ്പറേഷനില്* കണ്ടെത്തുകയായിരുന്നു.
Keywords:Tabloid, News of the world,Azar Majeed,Sowthork Crown,Salman Butt, Mohammad Asif, Mohammad Aamer ,sentenced to jail ,spot-fixing to Jail for Spot-Fixing
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks