-
മമ്മുക്കയും ലാലേട്ടനും സൂപ്പര്*സ്റ്റാറ

മലയാള സിനിമയില്* ഇന്ന് അനൂപ് മേനോന് സ്വന്തമായ ഒരിടമുണ്ട്. നടനാണ്, തിരക്കഥാകൃത്താണ്. സെന്*സിബിളായ സിനിമകള്* ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്*. പ്രകൃതവും പെരുമാറ്റവും കണ്ടാല്* അല്*പ്പം ജാഡയുണ്ടെന്നൊക്കെ തോന്നുമെങ്കിലും ആള്* സ്റ്റഫുള്ള കലാകാരന്* തന്നെ. അടുത്തറിഞ്ഞവര്* ഒരിക്കലും നഷ്ടപ്പെടുത്താനാഗ്രഹിക്കാത്ത സൌഹൃദം.
ഇന്നലെ കുരുത്ത തകരകളായ ചിലര്* മോഹന്*ലാല്*, മമ്മൂട്ടി തുടങ്ങിയ വന്**മരങ്ങളോട് തങ്ങളെ സ്വയം താരതമ്യപ്പെടുത്താന്* ശ്രമിക്കുന്നത് കാണാറുണ്ട്. അത്തരക്കാരനല്ല അനൂപ് മേനോന്*. അദ്ദേഹം മലയാളസിനിമയില്* ഏറ്റവും ബഹുമാനിക്കുന്ന നടന്**മാരാണ് മമ്മൂട്ടിയും മോഹന്*ലാലും.
“മലയാള സിനിമയിലെ അവസാന സൂപ്പര്*സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്*ലാലും. 30 കൊല്ലത്തെ കഠിനാദ്ധ്വാനത്തിന്*റെ ഫലമാണ് അവരുടെ സൂപ്പര്*സ്റ്റാര്* പദവി. ഇന്നത്തെ യുവനിരയില്* ആരെങ്കിലും ഇത്രയും ലാസ്റ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. ഇവരുടെ പ്രതിഭയുടെ ഏഴയലത്തുപോലും വരാത്ത ചിലര്*, അവര്*ക്ക് മമ്മുക്കയും ലാലേട്ടനും വഴിമുടക്കികളാകുന്നു എന്നാരോപിക്കുന്നത് കാണുമ്പോള്* വിഷമം തോന്നാറുണ്ട്. ഞാന്* ഉള്*പ്പടെയുള്ള യുവനടന്**മാര്* ശ്രദ്ധിക്കേണ്ടത് ഈ മഹാപ്രതിഭകളുടെ പേരിന് കളങ്കമുണ്ടാക്കാതിരിക്കാനാണ്. ‘മമ്മൂട്ടിയും ലാലും വാണ മലയാള സിനിമയില്* നിന്നുതന്നെയാണോ ഇയാളും വരുന്നത്!’ എന്ന് മറ്റുള്ളവര്* ആശ്ചര്യം കൂറാന്* ഇടയാക്കുംവിധം അഭിനയിക്കാതിരിക്കുക എന്നതാണ് പ്രധാനം” - അനൂപ് മേനോന്* പറയുന്നത്!’
“എനിക്ക് സഹിക്കാന്* കഴിയാത്ത ഒരു കാര്യം ഫാന്*സ് അസോസിയേഷനുകളാണ്. ഇന്നലെ വന്ന ഒരു നടന്*. അയാളുടെ സിനിമ ആകെ നാലുദിവസമാണ് ഓടിയത്. പക്ഷേ തിയേറ്ററിന് മുമ്പില്* വമ്പന്* കട്ടൌട്ടും ഫാന്*സ് അസോസിയേഷന്*റെ ബോര്*ഡും. മമ്മുക്കയ്ക്കും ലാലേട്ടനും ഫാന്*സ് അസോസിയേഷന്* ഉണ്ടായത് ഒരുപാട് നല്ല സിനിമകള്* മലയാളത്തിന് സമര്*പ്പിച്ചതിന് ശേഷമാണ്. പക്ഷേ, വന്ന പിറ്റേന്ന് സ്വന്തം ഫാന്*സ് അസോസിയേഷന്* ഉണ്ടാക്കി അതിന് പാറശ്ശാല യൂണിറ്റ്, കൈനകരി യൂണിറ്റ് എന്നൊക്കെ പറഞ്ഞ് വേഷം കെട്ടുന്നത് കാണുമ്പോള്* ചിരിയാണ് വരുന്നത്” - അനൂപ് മേനോന്* പറയുന്നു
Keywords:superstar, Mammootty, Mohanlal,Fans Association,parassala unit, cutout,young stars,Anoop Menon , Interview
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks