ഒരു താരവിവാഹത്തിനുകൂടി അരങ്ങൊരുങ്ങുകയാണ്. തമിഴ് യുവനടന്* പ്രസന്നയും നടി സ്നേഹയുമാണ് വിവാഹിതരാകുന്നത്. വിവാഹനിശ്ചയം നവംബര്* അവസാനം നടക്കും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്ന് പ്രസന്ന അറിയിച്ചു.

‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന തമിഴ് സിനിമയില്* പ്രസന്നയും സ്നേഹയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നുമുതല്* ഇരുവരും സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം പിന്നീട് പ്രണയമായി വളര്*ന്നു. ഇവര്* തമ്മില്* പ്രണയത്തിലാണെന്ന വാര്*ത്തകളൊന്നും ഇരുവരും നിഷേധിച്ചിരുന്നില്ല.

വിവാഹിതരാകുന്നു എന്ന കാര്യം ഇരുവരുടെയും പി ആര്* ഒ ആയ ജോണ്* മുഖേനയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നവംബര്* ഒടുവില്* വിവാഹനിശ്ചയം നടത്തുമെങ്കിലും വിവാഹം എന്നുനടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.

അടുത്തവര്*ഷം മാര്*ച്ചില്* ഇവരുടെ വിവാഹം നടക്കുമെന്ന് ചില റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ആ വാര്*ത്ത തെറ്റാണെന്ന് പ്രസന്ന അറിയിച്ചു. വിവാഹം എന്ന് നടത്തണമെന്ന കാര്യം ഇനിയും ആലോചിച്ചിട്ടില്ലെന്ന് പ്രസന്ന പറഞ്ഞു.

മണിരത്നം നിര്*മ്മിച്ച ‘ഫൈവ് സ്റ്റാര്*’ എന്ന ചിത്രത്തിലൂടെയാണ് പ്രസന്ന തമിഴ് സിനിമയില്* അരങ്ങേറുന്നത്. അഴകിയ തീയേ, കസ്തൂരിമാന്*, സീന താന 001, സാധു മിരണ്ടാ, അഞ്ചാതെ, കണ്ണും കണ്ണും, മഞ്ഞള്* വെയില്*, അച്ചമുണ്ട് അച്ചമുണ്ട്, നാണയം തുടങ്ങിയവയാണ് പ്രസന്നയുടെ പ്രധാന ചിത്രങ്ങള്*. അടുത്തിടെ റിലീസായ ‘മുരണ്**’ എന്ന ചിത്രത്തിലെ വില്ലന്* വേഷത്തിലൂടെ പ്രസന്ന തമിഴകത്തെ തിരക്കേറിയ താരമായിരിക്കുകയാണ്.

ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ സിനിമാരംഗത്തെത്തുന്നത്. പിന്നീട് തമിഴ് സിനിമയിലേക്ക് ചുവടുമാറി. എന്നവളേ, ആനന്ദം, പാര്*ത്താലേ പരവശം, ഉന്നൈ നിനൈത്ത്, പുന്നകൈ ദേശം, പമ്മല്* കെ സംബന്ധം, പാര്*ഥിപന്* കനവ്, വസൂല്* രാജ എം ബി ബി എസ്, ഓട്ടോഗ്രാഫ്, പുതുപ്പേട്ടൈ, നാന്* അവനല്ലൈ, പള്ളിക്കൂടം, പിരിവോം സന്ദിപ്പോം, സിലമ്പാട്ടം, അച്ചമുണ്ട് അച്ചമുണ്ട്, ഗോവ, ഭവാനി ഐ പി എസ് തുടങ്ങിയവയാണ് സ്നേഹയുടെ പ്രധാന ചിത്രങ്ങള്*. തുറുപ്പുഗുലാന്*, പ്രമാണി, ശിക്കാര്*, വന്ദേമാതരം, ജോസേട്ടന്*റെ ഹീറോ എന്നീ മലയാള ചിത്രങ്ങളില്* സ്നേഹ നായികയായി. ജയറാമിന്*റെ ‘തിരുവമ്പാടി തമ്പാന്*’ എന്ന പുതിയ ചിത്രത്തിലും സ്നേഹയാണ് നായിക.


Keywords:Vassool Raja, parthipan kanavu,autograph, josettante hero, gova, bhavani IPS,Sneha to wed actor Prasanna