-
ബിജു മേനോന്*, ജയസൂര്യ, കുഞ്ചാക്കോ ബോബന്* ടീ

ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ വെനീസിലെ വ്യാപാരി ഉടന്* പ്രദര്*ശനത്തിനെത്താനിരിക്കുകയാണ്. വെനീസിലെ വ്യാപാരി പൂര്*ത്തിയാക്കിയ ഷാഫി തന്റെ അടുത്ത ചിത്രത്തിനായുള്ള ഒരുക്കങ്ങള്* തുടങ്ങിയിരിക്കുന്നു.
അമര്* അക്ബര്* ആന്റണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിജു മേനോന്*, ജയസൂര്യ, കുഞ്ചാക്കോ ബോബന്* എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
ബിജു മേനോനും കുഞ്ചാക്കോ ബോബനും ഒന്നിച്ച സീനിയേഴ്സ് സൂപ്പര്*ഹിറ്റായിരുന്നു. ഇതിന് ശേഷം ഇവര്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓര്*ഡിനറി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രീകരണവിശേഷങ്ങള്* കൊണ്ടുതന്നെ ഇതിനകം ഈ സിനിമ ശ്രദ്ധനേടിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച സ്വപ്നക്കൂട് വന്* ഹിറ്റായിരുന്നു.
വൈശാഖന്റെ സീനിയേഴ്സില്* ബിജു മേനോനും കുഞ്ചാക്കോ ബോബനും പുറമെ ജയറാമും മനോജ് കെ ജയനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കമല്* സംവിധാനം ചെയ്ത സ്വപ്നക്കൂടില്* പൃഥ്വിരാജുമായിരുന്നു പ്രധാനവേഷത്തില്*. ഇനിയിപ്പോള്* ബിജു* മേനോന്*-ജയസൂര്യ-കുഞ്ചാക്കോ ടീ*മിനെ അവതരിപ്പിച്ച് വിജയം നേടാനുള്ള ശ്രമത്തിലാണ് ഷാഫി. ചിത്രത്തെ കുറിച്ചുള്ള കൂടുതല്* വിവരങ്ങള്* പുറത്തുവരുന്നതേ ഉള്ളൂ.
Keywords: Ordinary, Kamal, Seniors, Jayaram, Manoj K Jayan,Prithviraj, Shafi, swapnakoodu,Amar Akbar antony,Biju Menon,Jayasoorya-Kunchako Boban team
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks