Results 1 to 1 of 1

Thread: ആനീ,നിനക്ക് എന്നെ ഇഷ്ടമല്ലേ...?

  1. #1
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default ആനീ,നിനക്ക് എന്നെ ഇഷ്ടമല്ലേ...?



    കണ്ണ് തുറക്കൂ ആനീ......ആ കനത്ത സ്വരം എന്*റെ തീരുമാനത്തിന് വിപരീതമായി കണ്ണ് തുറപ്പിച്ചു. കണ്ണ് തുറന്നു നോക്കിയപ്പോള്* തന്*റെ ഒപ്പം മരിക്കാന്* റെയില്* പാലത്തില്* കിടന്ന തന്*റെ എല്ലാമെല്ലാമായ ശ്യാമിനെ കാണുന്നില്ല.അവള്*ക്കു വിശ്വസിക്കാന്* പറ്റിയില്ല.ശ്യാമും താനുമായുള്ള ബന്ധം അന്ഗീകരിക്കാന്* പറ്റില്ല എന്ന് പറഞ്ഞപ്പോള്* വീടും സ്വത്തുക്കളും ഉപേക്ഷിച്ചു അവന്*റെ ഒപ്പം ജീവിക്കാന്* വന്നതാണ്* അവള്*.അപ്പോള്* അവന്* പറഞ്ഞു അവളുടെ പപ്പാ തന്*റെ സമ്പത്തും സ്വാധീനവും ഉപയോഗിച്ച് തങ്ങളെ വേര്*പെടുത്തുമെന്നും അത് കൊണ്ട് ഒരുമിച്ചു മരിക്കാമെന്നും.അവന്*റെ വാക്ക് വിശ്വസിച്ചു അവനോടൊപ്പം മരിക്കാന്* കിടന്ന അവളെ ഉപേക്ഷിച്ചു അവന്* പോയിക്കഴിഞ്ഞു.അപ്പോഴേക്കും ട്രെയിനിന്*റെ കൂകല്* ശബ്ദം അടുത്ത് വന്നു.ആരോ വലിച്ചു മാറ്റി എന്നത് പോലെ അവള്* ആ പാലത്തില്* നിന്നും മാറി.അപ്പോഴാണ് എന്ത് സംഭവിച്ചാലും കണ്ണ് തുറക്കരുത് എന്ന് അവന്* പറഞ്ഞതിലെ ചതി അവള്*ക്ക് മനസ്സിലായത്. പൊട്ടിക്കരഞ്ഞു പോയി അവള്*. എന്നിട്ട് അടുത്ത് വരുന്ന വണ്ടിയുടെ മുമ്പില്* ചാടി മരിക്കാം എന്ന് തീരുമാനിച്ചു.അപ്പോള്* ആദ്യം കേട്ട സ്വരം വീണ്ടും മുഴങ്ങി"ആത്മഹത്യ ചെയ്ത് നിന്*റെ ആത്മാവ് ചെകുത്താന് സമ്മാനമായി കൊടുക്കാനാണോ ആനീ ഞാന്* നിന്നെ സ്നേഹിച്ചതും രക്ഷിച്ചതും.നിന്നെ ചതിച്ചിട്ടു രക്ഷപെട്ട ഒരുത്തന് വേണ്ടി നീ മരിക്കാന്* പോകുന്നതിനു മുന്*പായി നിന്നോടുള്ള സ്നേഹം കാരണം മരിച്ച എന്നെ നീ ഒരു നിമിഷം പോലും ഓര്*ക്കാഞ്ഞതെന്തേ?"നീ ആരാണ് ആ കരച്ചിലിനിടയിലും ഒരു ഭയപ്പാടോടെ അവള്* വിളിച്ചു ചോദിച്ചു.പേടിക്കേണ്ട ആനീ ,നിന്*റെ കണ്ണുകള്* ഒന്നടച്ചു നോക്കൂ ആ സ്വരം പറഞ്ഞു. ആനി കണ്ണുകള്* അടച്ചു. അപ്പോള്* അവളുടെ ഇടവക ദേവാലയത്തിലെ ക്രൂശിതനായ ഈശോയുടെ രൂപം അവളുടെ മുന്*പില്* തെളിഞ്ഞു വന്നു.എല്ലാ ആഴ്ചയും താന്* പപ്പയോടും മമ്മിയോടും ഒപ്പം മുട്ടിന്മേല്* നിന്ന് പ്രാര്*ത്ഥിക്കുന്ന ആ രൂപം. അതാ ഈശോ കണ്ണുകള്* തുറക്കുന്നു.അവന്* തന്നെ നോക്കി വേദനയോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ആനീ ഞാന്* എന്*റെ ജീവനേക്കാള്* അധികമായി നിന്നെ സ്നേഹിക്കുന്നു.നിനക്ക് എന്നെ ഇഷ്ടമല്ലേ?ആ ചോദ്യത്തിനു മുന്*പില്* അവള്* തകര്*ന്നു പോയി .ഇരു കണ്ണുകളിലൂടെയും കണ്ണുനീര്* വാര്*ന്നൊഴുകി .പശ്ചാത്താപത്താല്* നിറഞ്ഞ മനസ്സോടെ അവള്* നടന്നു. ഹൃദയം തകര്*ന്നു അവള്* കുറെ ദൂരം നടന്നു.അപ്പോള്* അകലെ അതാ ഒരു സ്വരം മകനെ മകളെ നീ ഇന്ന് നീ തകര്*ന്നവനോ തകര്*ന്നവളോ ആണോ കരയേണ്ട യേശു നിന്നെ വിളിക്കുന്നു. അത് റെയില്* പാലത്തിനു അടുത്തുള്ള അന്തോനിസ് പുണ്യവാളന്റെ നാമത്തിലുള്ള പള്ളിയില്* നിന്നും ആയിരുന്നു.അവിടെ ഇന്ന് നടക്കുന്ന വാര്*ഷിക ധ്യാനത്തില്* പങ്കെടുക്കാന്* മമ്മിയും പാപ്പായും പോന്ന നേരത്താണ് വീട് വിട്ടു താന്* പോന്നത്.അവര്* വളരെയേറെ നിര്*ബന്ധിച്ചിട്ടും കൂടെ പോകാതെ ഇരുന്നപ്പോള്* സങ്കടപ്പെട്ടാണ് അവര്* പോന്നത്. പക്ഷെ തന്*റെ ഉദേശം വേറെ ആയിരുന്നല്ലോ. അവള്* നേരെ ദേവാലയത്തിലേക്ക് കയറി.അപ്പോള്* ദിവ്യ കാരുണ്യ ആരാധനയുടെ സമയം ആയിരുന്നു .അതാ ദേവാലയത്തിന്റെ ഒരു ഒതുങ്ങിയ കോണില്* അച്ചന്* ഉയര്*ത്തിയ ദിവ്യ കാരുണ്യത്തെ നോക്കി മുട്ടിന്മേല്* നിന്ന് കരയുകയാണ് തന്*റെ പപ്പയും മമ്മിയും .വീണ്ടും ഈശോയുടെ ശബ്ദം അവളുടെ കാതുകളില്* മുഴങ്ങി നോക്ക് മോളെ നിന്*റെ പപ്പയും മമ്മിയും എന്*റെ മുന്*പില്* ഈ കരഞ്ഞു പ്രാര്*ത്ഥിക്കുന്നത്* നിന്*റെ നല്ല ജീവിതത്തിനു വേണ്ടി ആണ്. നിന്*റെ ജനനത്തിനു ശേഷം അവര്* നിനക്ക് വേണ്ടി അല്ലാതെ ഇന്നേ വരെ അവര്*ക്ക് വേണ്ടി ഒന്നും എന്നോട് ചോദിച്ചിട്ടില്ല.അവള്* കരഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.അവര്*ക്കരികിലായി മുട്ടുകുത്തിയിട്ടു പറഞ്ഞു. എന്നോട് നിങ്ങള്* എല്ലാവരും ക്ഷമിക്കണം.അപ്പോള്* അവള്* കരയുകയായിരുന്നു .അവളുടെ ശബ്ദം കേട്ടു ഒരു നിമിഷം അമ്പരന്നു പോയ അവര്* കരഞ്ഞു തളര്*ന്ന അവളുടെ മുഖം കണ്ടു അവളെ ചേര്*ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു കരയല്ലേ മോളെ ഞങ്ങള്*ക്കറിയാമായിരുന്നു നിനക്ക് ഞങ്ങളെ വേദനിപ്പിക്കാന്* പറ്റില്ല എന്ന്.അപ്പോള്* അടുത്ത് നിന്ന എല്ലാവരും അവരെ നോക്കിയെങ്കിലും സംഭാഷണം കേള്*ക്കാത്തത് കൊണ്ട് ഏതോ കുഞ്ഞു സൌന്ദര്യ പിണക്കം മാറിയതായി കരുതി. സമീപന ആശീര്*വാദം കഴിഞ്ഞു എല്ലാവരും ദേവാലയം വിട്ടപ്പോഴും അവര്* മൂവരും അവിടെ ഇരുന്നു.അപ്പോള്* അവളുടെ പപ്പാ പറഞ്ഞു മോളെ ഞാന്* നിന്*റെ ഇഷ്ടത്തിന് എതിര് നിന്നത് അവന്* നിന്നെയല്ല നിന്*റെ പണത്തെ ആണ് സ്നേഹിക്കുന്നത് എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്.പക്ഷെ നീ അവനെ തന്നെ ആഗ്രഹിക്കുന്നെങ്കില്* നമുക്കാലോചിക്കാം .അപ്പോള്* ആനി പറഞ്ഞു വേണ്ട പപ്പാ എന്*റെ ഈശോ എനിക്ക് മനസ്സിലാക്കി തന്നു ആരാണ് എന്നെ ശരിക്കും സ്നേഹിക്കുന്നത് എന്ന്.ഇനി നിങ്ങള്* ആരെ കണ്ടെത്തുന്നുവോ അയാളെ ആയിരിക്കും ഞാന്* കല്യാണം കഴിക്കുന്നതും സ്നേഹിക്കുന്നതും,അപ്പോള്* അവളുടെ മനസ്സില്* പലപ്പോഴും ശ്യാം പ്രലോഭിപ്പിച്ചപ്പോഴും അതില്* പെടാതെ തന്നെ കാത്ത ആ ഈശോയുടെ മുഖം ആയിരുന്നു. അവളെ ചേര്*ത്ത് പിടിച്ചു ആ മാതാപിതാക്കള്* നടന്നു .വാതിലിനു അടുത്തെത്തിയപ്പോള്* ആനി തിരിഞ്ഞു നോക്കി. അപ്പോഴും ക്രൂശിതനായ ഈശോ ആ ചോദ്യം ആവര്*ത്തിച്ചു ആനീ നീ എന്നെ സ്നേഹിക്കുന്നുണ്ടോ ?പക്ഷെ ഇപ്പോള്* ആ മുഖത്ത് വേദന ഇല്ലായിരുന്നു .പുഞ്ചിരി മാത്രം.അവള്* മനസ്സില്* പറഞ്ഞു ഉണ്ട് ഈശോയെ.....എത്രയധികം ഈശോ ചോദിച്ചു എന്നേക്കാള്* അധികം ഞാന്* നിന്നെ സ്നേഹിക്കുന്നു ഈശോയെ.....അവള്* പറഞ്ഞു .അപ്പോഴും ആ കുരിശില്* കിടന്നു അവന്* പുഞ്ചിരിക്കുക ആയിരുന്നു ഈ ലോകത്തെ മുഴുവനും തന്നെക്കാള്* അധികമായി സ്നേഹിച്ചു കൊണ്ട്.......

    Malayalam article, christian articles, jesus , read malayalm short stories
    Last edited by rehna85; 11-28-2011 at 06:04 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •