-
റിയാലിറ്റി ഷോയിലെ വി*ഐ*പി താരം ; നാട്ടില്‍* പ
മഴവില്‍* മനോരമ പുലിവാല് പിടിക്കുമോ? കാരണം, രണ്ട് ഡസന്‍* കേസുകളിലെങ്കിലും പ്രതിയായ ഒരാള്‍* മഴവില്‍* മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയില്‍* മാതൃകാഭര്*ത്താവ് ആയി ജീവിച്ച് തകര്*ക്കുന്നുവെന്ന് ഓണ്‍**ലൈന്‍* മാധ്യമങ്ങള്‍* റിപ്പോര്*ട്ട് ചെയ്യുന്നു. ഭര്*ത്താക്കന്മാരില്* നിന്ന് മാതൃകാഭര്*ത്താക്കന്മാരെ കണ്ടെത്തി സമ്മാനം നല്**കുന്ന പരിപാടിയാണ് ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോ.
നടി ശ്വേതാ മേനോനാണ് ഈ ഷോയുടെ അവതാരക. പല കേസുകളിലും പ്രതിയായ എറണാകുളം തമ്മനം സ്വദേശി നാസര്‍* ഈ ഷോയില്‍* മാതൃകാ ഭര്*ത്താവിനുള്ള സമ്മാനം നേടാന്‍* കാട്ടിക്കൂട്ടുന്ന പങ്കപ്പാടുകള്‍* കണ്ട് ‘റിയാലിറ്റി ഷോ’യുടെ ‘റിയാലിറ്റി’ മനസിലാകാതെ വാപൊളിക്കുകയാണ് മലയാളി പ്രേക്ഷകര്‍*! ഇതാണ് റിയാലിറ്റിയെങ്കില്* കണ്ണീര്* പരമ്പരകള്‍* തന്നെ ഭേദമെന്ന് പറയേണ്ടി വരും!
റിയാലിറ്റി ഷോ കണ്ട നാട്ടുകാര്‍* തന്നെയാണ് ഷോയിലെ വി*ഐ*പി താരം പെരുങ്കള്ളനാണെന്ന് മാധ്യമങ്ങളെ അറിയിച്ചതെത്രെ. തൃശൂര്‍* മതിലകം പൊലീസ്* സ്റ്റേഷനില്‍* 23 കേസുകളില്‍* പ്രതിയായ നാസര്‍* തൃശൂര്‍*, എറണാകുളം, പാലക്കാട്*, ആലപ്പുഴ ജില്ലകളില്‍* ക്ഷേത്രം, ബാങ്ക്* കവര്‍*ച്ച, ബൈക്ക്* മോഷണം തുടങ്ങിയ കേസുകളില്‍* പ്രതിയാണ്*. രജിസ്റ്റര്‍* ചെയ്ത കേസുകളില്‍* ചിലതില്‍* ശിക്ഷിക്കപ്പെട്ടിട്ടുണ്ട്*. മറ്റുള്ളവയില്‍* വിചാരണ നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്.
വളരെ നാളായി ഗള്**ഫിലായിരുന്നു നാസര്‍* എന്നാണ് നാസറും ഭാര്യയും മഴവില്‍* മനോരമയോട് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് അറിയാന്‍* കഴിയുന്നത്. ഭര്*ത്താവിന്റെ അടുക്കള പ്രവേശം, ഭാര്യക്ക്* പ്രേമലേഖനം എഴുതല്‍*, കുട്ടികളെ സ്കൂളിലേക്ക്* ഒരുക്കിവിടല്‍*, പാട്ടുപാടല്‍*, നൃത്തംചെയ്യല്‍* തുടങ്ങിയ പരിപാടികളിലൂടെയാണ് ‘വെറുതെ അല്ല ഭാര്യ’യില്‍* മാതൃകാ ഭര്*ത്താവിനെ കണ്ടെത്തുക. അവസാനം, പെരുങ്കള്ളന്* തന്നെ മാതൃകാ ഭര്*ത്താവിനുള്ള സമ്മാനം അടിച്ചുകൊണ്ട് പോകാനും സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍* പറയുന്നു.
Keywords:Reality show, swetrhamenon,Mazhavil manorama, ,Model Husband in Show,Thief in Real Life!
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks